തിരുവനന്തപുരം : കേരളത്തിന്റെ അടുത്ത മുഖ്യമന്ത്രി ആരെന്ന കാര്യത്തിൽ ഇന്നും തീരുമാനമുണ്ടാകില്ലെന്ന് സൂചന. കോൺഗ്രസ് ദേശീയാധ്യക്ഷൻ മല്ലികാർജുൻ ...
തിരുവനന്തപുരം : കേരളത്തിന്റെ അടുത്ത മുഖ്യമന്ത്രി ആരെന്ന കാര്യത്തിൽ ഇന്നും തീരുമാനമുണ്ടാകില്ലെന്ന് സൂചന. കോൺഗ്രസ് ദേശീയാധ്യക്ഷൻ മല്ലികാർജുൻ ഖർഗെയുടെ വസതിയിൽ നടന്ന ദീർഘമായ ചർച്ചകൾക്ക് ശേഷമാണ്, തീരുമാനം ഇന്നില്ലെന്നും ഹൈക്കമാൻഡ് പിന്നീട് അറിയിക്കുമെന്നും കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ദീപാ ദാസ് മുൻഷി മാധ്യമങ്ങളെ അറിയിച്ചത്.
വി.ഡി. സതീശൻ, രമേശ് ചെന്നിത്തല, കെ.സി. വേണുഗോപാൽ, കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എന്നിവരും ദീപയ്ക്കൊപ്പം മാധ്യമങ്ങളെ കണ്ടു. എംഎൽഎമാരുടെ അഭിപ്രായം തേടിയ നിരീക്ഷകർ റിപ്പോർട്ട് ഹൈക്കമാൻഡിന് സമർപ്പിച്ചിട്ടുണ്ടെന്നും അന്തിമ പ്രഖ്യാപനം ഡൽഹിയിൽ നിന്ന് ഉണ്ടാകുമെന്നുമാണ് ലഭിക്കുന്ന വിവരം.
മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലി കേരളത്തിൽ നടക്കുന്ന പ്രകടനങ്ങളും പോസ്റ്റർ പ്രചാരണങ്ങളും കോൺഗ്രസ് സംസ്‌കാരത്തിന് ചേർന്നതല്ലെന്നും ഇത്തരം അച്ചടക്കലംഘനങ്ങൾക്കെതിരെ കർശന നടപടിയുണ്ടാകുമെന്നും ഹൈക്കമാൻഡ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഞായറാഴ്ചയോടെ (മെയ് 10) അന്തിമ തീരുമാനം പുറത്തുവരുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
Key Words : Kerala CM Post, V.D. Satheesan, Ramesh Chennithala, K.C. Venugopal

COMMENTS