ബംഗളൂരു: കർണാടകയിൽ മുഖ്യമന്ത്രി സിദ്ധരാമയ്യയെ മാറ്റുമെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ പൂർണ്ണമായും തള്ളി കോൺഗ്രസ് നേതൃത്വം. സംസ്ഥാനത്ത് നി...
ബംഗളൂരു: കർണാടകയിൽ മുഖ്യമന്ത്രി സിദ്ധരാമയ്യയെ മാറ്റുമെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ പൂർണ്ണമായും തള്ളി കോൺഗ്രസ് നേതൃത്വം. സംസ്ഥാനത്ത് നിലവിൽ നേതൃമാറ്റത്തെക്കുറിച്ച് പാർട്ടി യാതൊരുവിധ ആലോചനകളും നടത്തുന്നില്ലെന്ന് എ.ഐ.സി.സി വ്യക്തമാക്കുന്നു.കഴിഞ്ഞ കുറച്ചുദിവസങ്ങളായി മാധ്യമങ്ങളിൽ വന്ന ഊഹാപോഹങ്ങൾക്ക് വിരാമമിട്ടുകൊണ്ടാണ് ഹൈകമാൻഡിന്‍റെ ഔദ്യോഗിക പ്രതികരണം പുറത്തുവന്നത്.
കർണാടക കോൺഗ്രസിന്‍റെ ചുമതലയുള്ള മുതിർന്ന നേതാക്കൾ ഈ വാർത്തകൾ അടിസ്ഥാനരഹിതമാണെന്ന് സ്ഥിരീകരിച്ചു.ഭരണത്തെ ബാധിക്കുന്ന ഇത്തരം അനാവശ്യ ചർച്ചകളിൽ നിന്നും പ്രസ്താവനകളിൽ നിന്നും വിട്ടുനിൽക്കാൻ സംസ്ഥാനത്തെ മുതിർന്ന നേതാക്കൾക്ക് പാർട്ടി കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. സിദ്ധരാമയ്യയുടെ നേതൃത്വത്തിലുള്ള കോൺഗ്രസ് സർക്കാർ പൂർണ്ണ ഐക്യത്തോടെയാണ് മുന്നോട്ട് പോകുന്നതെന്നും നേതൃത്വം കൂട്ടിച്ചേർത്തു.
Key Words : Karnataka CM, Congress high command


COMMENTS