New US Airstrikes in Iran: Drone Station Destroyed, Four Iranian Drones Shot Down
ദുബായ് : യു.എസ്. സൈന്യം ഇറാനിലെ സൈനിക താവളത്തിനു നേരെ പുതിയ വ്യോമാക്രമണം നടത്തുകയും ഇറാന്റെ ഡ്രോണുകള്‍ വെടിവെച്ചിടുകയും ചെയ്തു. ഇറാനിലെ തെക്കന്‍ തുറമുഖ നഗരമായ ബന്ദര്‍ അബ്ബാസിന് സമീപമുള്ള ഇറാന്റെ ഡ്രോണ്‍ ഗ്രൗണ്ട് കണ്‍ട്രോള്‍ സ്റ്റേഷന് നേരെയാണ് യു.എസ്. സൈന്യം ശക്തമായ ആക്രമണം നടത്തിയത്.
ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള അന്താരാഷ്ട്ര കപ്പല്‍ ഗതാഗതത്തിനും യു.എസ്. സൈന്യത്തിനും ഭീഷണിയുയര്‍ത്തുന്ന വിധത്തില്‍ ഇറാന്‍ ഡ്രോണുകള്‍ വിന്യസിച്ച പശ്ചാത്തലത്തിലാണ് ഈ നടപടിയെന്ന് പെന്റഗണ്‍ അറിയിച്ചു.
യു.എസ്. സേനയ്ക്ക് നേരെ ഭീഷണിയുയര്‍ത്തി പറന്നുയര്‍ന്ന 4 ഇറാനിയന്‍ വണ്‍-വേ അറ്റാക്ക് ഡ്രോണുകള്‍ (ആത്മഹത്യാ ഡ്രോണുകള്‍) അമേരിക്കന്‍ വ്യോമസേന വെടിവച്ചിട്ടു. അഞ്ചാമതൊരു ഡ്രോണ്‍ വിക്ഷേപിക്കാന്‍ തയ്യാറെടുക്കുകയായിരുന്ന ഇറാന്റെ ഗ്രൗണ്ട് കണ്‍ട്രോള്‍ സ്റ്റേഷന്‍ യു.എസ്. പോര്‍വിമാനങ്ങള്‍ ബോംബിട്ട് തകര്‍ത്തു.
ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള വാണിജ്യ കപ്പലുകള്‍ക്ക് നേരെയും യു.എസ്. സൈന്യത്തിന് നേരെയും ഇറാന്‍ ആക്രമണത്തിന് പദ്ധതിയിടുന്നു എന്ന രഹസ്യവിവരത്തെ തുടര്‍ന്നാണ് ഈ പ്രത്യാക്രമണമെന്നാണ് അമേരിക്ക പറയുന്നത്.
ഈ വര്‍ഷം ഫെബ്രുവരിയില്‍ യു.എസ്-ഇസ്രായേല്‍ സഖ്യം ഇറാനില്‍ നടത്തിയ ആക്രമണത്തെ തുടര്‍ന്ന് ആരംഭിച്ച യുദ്ധം അവസാനിപ്പിക്കാനായി ഒമാന്റെയും ഖത്തറിന്റെയും മധ്യസ്ഥതയില്‍ സമാധാന ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടയിലാണ് വീണ്ടും വ്യോമാക്രമണം ഉണ്ടായിരിക്കുന്നത്. ഏപ്രില്‍ ആദ്യം നിലവില്‍ വന്ന താല്‍ക്കാലിക വെടിനിര്‍ത്തല്‍ കരാര്‍ പാലിച്ച് തന്നെയാണ് തങ്ങള്‍ മുന്നോട്ട് പോകുന്നതെന്നും, എന്നാല്‍ പ്രതിരോധത്തിന്റെ ഭാഗമായാണ് ഇപ്പോള്‍ തിരിച്ചടിച്ചതെന്നും യു.എസ്. സെന്‍ട്രല്‍ കമാന്‍ഡ് വ്യക്തമാക്കി.
ഈ ആക്രമണം കേവലം പ്രതിരോധപരവും സമാധാനം നിലനിര്‍ത്താന്‍ വേണ്ടിയുള്ളതുമാണ്. ചര്‍ച്ചകള്‍ പരാജയപ്പെട്ടാല്‍ ഇറാനെതിരെ കടുത്ത സൈനിക നടപടിയുമായി മുന്നോട്ട് പോകുമെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
കഴിഞ്ഞ ദിവസങ്ങളില്‍ ഹോര്‍മുസ് കടലിടുക്കില്‍ മൈനുകള്‍ (കടല്‍ ബോംബുകള്‍) നിക്ഷേപിക്കാന്‍ ശ്രമിച്ച രണ്ട് ഇറാനിയന്‍ റെവല്യൂഷണറി ഗാര്‍ഡ് കപ്പലുകള്‍ യു.എസ്. സൈന്യം തകര്‍ത്തിരുന്നു. ഇതിന് പകരമായി ഒരു അമേരിക്കന്‍ റീപ്പര്‍ ഡ്രോണ്‍ തങ്ങള്‍ വെടിവെച്ചിട്ടതായി ഇറാനും അവകാശപ്പെട്ടിരുന്നു. ഈ പരമ്പരയുടെ തുടര്‍ച്ചയായാണ് ഇപ്പോഴത്തെ വ്യോമാക്രമണം.
Summary: The US military has carried out fresh airstrikes against a military site in Iran and shot down several Iranian drones. The US military launched a powerful strike targeting an Iranian drone ground control station near the southern Iranian port city of Bandar Abbas.
The Pentagon stated that this action was taken because Iran had deployed drones in a manner that posed a direct threat to the US military and international shipping through the Strait of Hormuz.
Key Highlights of the Incident
Drones Intercepted: The US Air Force shot down four Iranian one-way attack drones (suicide drones) that had launched and posed a threat to US forces.
Station Destroyed: US fighter jets bombed and destroyed the Iranian ground control station just as it was preparing to launch a fifth drone.
The Reason: The US maintains that this counterattack was launched following intelligence reports indicating that Iran was planning attacks against commercial vessels in the Strait of Hormuz and against US military personnel.
Escalation Amid Peace Talks
This new airstrike comes at a time when peace talks—mediated by Oman and Qatar—are underway to end the conflict that erupted following US-Israeli coalition strikes on Iran in February this year. The US Central Command (CENTCOM) clarified that they are still adhering to the temporary ceasefire agreement that took effect in early April, but this latest response was strictly a matter of self-defense.
The US Stance: The US maintains that this strike was purely defensive and intended to maintain peace. However, President Donald Trump has warned that the US will move forward with severe military action against Iran if the ongoing peace talks fail.
This strike is part of a continuing series of escalations. In recent days, the US military destroyed two Iranian Revolutionary Guard Corps (IRGC) vessels that were attempting to lay naval mines in the Strait of Hormuz. In retaliation, Iran had claimed to have shot down an American Reaper drone.


COMMENTS