NEET re examination date announced
ന്യൂഡല്‍ഹി: നീറ്റ് യുജി പുന:പരീക്ഷാ തീയതി പ്രഖ്യാപിച്ചു. ജൂണ്‍ 21 ന് നീറ്റ് പുന:പരീക്ഷ നടക്കും. വീണ്ടും പരീക്ഷ എഴുതുന്നവര്‍ക്ക് പുതിയ രജിസ്‌ട്രേഷന്‍ വേണ്ടെന്നും ഫീസ് അടയ്‌ക്കേണ്ടെന്നും മുന്‍പ് അടച്ച ഫീസ് തിരിച്ചു നല്‍കുമെന്നും എന്‍ടിഎ അറിയിച്ചു.
ഈ മാസം മൂന്നിന് നടന്ന നീറ്റ് പരീക്ഷ ചോദ്യ പേപ്പര്‍ ചോര്‍ന്നതിനെ തുടര്‍ന്ന് റദ്ദാക്കിയിരുന്നു. മുന്‍പ് പുറത്തുവന്ന ചോദ്യപേപ്പറില്‍ നിന്നുള്ള 120 ചോദ്യങ്ങള്‍ നീറ്റ് പരീക്ഷയില്‍ ആവര്‍ത്തിച്ചതിനെ തുടര്‍ന്ന് പരീക്ഷ റദ്ദാക്കുകയായിരുന്നു.
Keywords: NEET, Re examination, Announced,


COMMENTS