ജയ്പുർ: രാജ്യത്തെ നടുക്കിയ നീറ്റ് യുജി പരീക്ഷാ ചോദ്യപ്പേപ്പർ ചോർച്ചാ കേസിൽ നിർണായക വഴിത്തിരിവ്. തട്ടിപ്പിൻ്റെ മുഖ്യസൂത്രധാരൻ മനീഷ് യാദവിനെ ര...
ജയ്പുർ: രാജ്യത്തെ നടുക്കിയ നീറ്റ് യുജി പരീക്ഷാ ചോദ്യപ്പേപ്പർ ചോർച്ചാ കേസിൽ നിർണായക വഴിത്തിരിവ്. തട്ടിപ്പിൻ്റെ മുഖ്യസൂത്രധാരൻ മനീഷ് യാദവിനെ രാജസ്ഥാൻ പോലീസിന്റെ സ്‌പെഷ്യൽ ഓപ്പറേഷൻസ് ഗ്രൂപ്പ് (SOG) ജയ്പുരിൽ നിന്ന് അറസ്റ്റ് ചെയ്തു. തട്ടിപ്പുമായി ബന്ധപ്പെട്ട് സികാറിൽ പരീക്ഷാ കൺസൾട്ടൻസി നടത്തുന്ന രാകേഷ് മണ്ഡാവാരിയയും പിടിയിലായിട്ടുണ്ട്. അഞ്ച് സംസ്ഥാനങ്ങളിലായി വ്യാപിച്ചു കിടക്കുന്ന വൻ തട്ടിപ്പ് ശൃംഖലയെക്കുറിച്ചുള്ള വിവരങ്ങളാണ് പുറത്തുവരുന്നത്.
ചോദ്യപ്പേപ്പർ ചോർച്ചയുടെ ഉറവിടം തേടിയുള്ള അന്വേഷണം ഇപ്പോൾ കേരളത്തിലേക്കും നീളുകയാണ്. കേരളത്തിലെ ഒരു പ്രമുഖ മെഡിക്കൽ കോളേജിൽ പഠിക്കുന്ന രാജസ്ഥാൻ സ്വദേശിയായ ഒരു എം.ബി.ബി.എസ് വിദ്യാർത്ഥിക്കാണ് ഇതിൽ പ്രധാന പങ്കുള്ളതെന്ന് അന്വേഷണ സംഘം സംശയിക്കുന്നു. മെയ് ഒന്നിന് ഇയാൾ സികാറിലുള്ള സുഹൃത്തിന് അയച്ചു കൊടുത്ത ചോദ്യങ്ങൾ കോച്ചിംഗ് സെന്ററുകൾ വഴിയും സോഷ്യൽ മീഡിയ വഴിയും വ്യാപകമായി പ്രചരിക്കുകയായിരുന്നു.
പരീക്ഷയ്ക്ക് രണ്ട് ദിവസം മുൻപ് സികാറിൽ പ്രചരിച്ച 'ഗസ് പേപ്പറിൽ' യഥാർത്ഥ ചോദ്യപ്പേപ്പറുമായി 120-ലധികം ചോദ്യങ്ങൾ സാമ്യമുള്ളതാണെന്ന് കണ്ടെത്തിയിട്ടുണ്ട്. 22 ലക്ഷം വിദ്യാർത്ഥികൾക്ക് വീണ്ടും പരീക്ഷചോദ്യപ്പേപ്പർ ചോർച്ച സ്ഥിരീകരിച്ചതിനെത്തുടർന്ന് മെയ് 3-ന് നടന്ന പരീക്ഷ നാഷണൽ ടെസ്റ്റിംഗ് ഏജൻസി (NTA) ഔദ്യോഗികമായി റദ്ദാക്കി. ഇതോടെ പരീക്ഷ എഴുതിയ 22 ലക്ഷത്തിലധികം വിദ്യാർത്ഥികളാണ് ആശങ്കയിലായത്. കേന്ദ്ര സർക്കാരിന്റെ നിർദ്ദേശപ്രകാരം കേസ് ഇപ്പോൾ സിബിഐ ഏറ്റെടുത്തിരിക്കുകയാണ്.
Key Words : Neet Exam, Arrest

COMMENTS