തിരുവനന്തപുരം: കേരളത്തിന്റെ രാഷ്ട്രീയ ഭൂപ്പടത്തിൽ വലിയ ചലനങ്ങൾ സൃഷ്ടിച്ചുകൊണ്ട് നിയമസഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പി നേതൃത്വം നൽകുന്ന എൻ.ഡി.എ ചരി...
തിരുവനന്തപുരം: കേരളത്തിന്റെ രാഷ്ട്രീയ ഭൂപ്പടത്തിൽ വലിയ ചലനങ്ങൾ സൃഷ്ടിച്ചുകൊണ്ട് നിയമസഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പി നേതൃത്വം നൽകുന്ന എൻ.ഡി.എ ചരിത്ര വിജയം കുറിച്ചു. സംസ്ഥാനത്ത് മൂന്ന് മണ്ഡലങ്ങളിൽ ബി.ജെ.പി സ്ഥാനാർത്ഥികൾ വിജയിച്ചതോടെ കേരളം ഇനി ദ്വിധ്രുവ രാഷ്ട്രീയമല്ലെന്ന് വ്യക്തമായിരിക്കുകയാണ്.
വോട്ടെണ്ണലിന്റെ ഓരോ ഘട്ടത്തിലും നെഞ്ചിടിപ്പേറ്റുന്ന പോരാട്ടം നടന്ന കഴക്കൂട്ടത്ത് മുൻ കേന്ദ്രമന്ത്രി വി. മുരളീധരൻ നേടിയ അട്ടിമറി വിജയമാണ് ഈ തെരഞ്ഞെടുപ്പിലെ ഏറ്റവും വലിയ സവിശേഷത.കഴക്കൂട്ടത്തെ വിസ്മയിപ്പിച്ച കുതിപ്പ്ഏറ്റവും കൂടുതൽ ഉറ്റുനോക്കപ്പെട്ട കഴക്കൂട്ടം മണ്ഡലത്തിൽ സിറ്റിംഗ് എം.എൽ.എയും മുൻ മന്ത്രിയുമായ കടകംപള്ളി സുരേന്ദ്രനെയാണ് വി. മുരളീധരൻ മലർത്തിയടിച്ചത്. തുടക്കത്തിൽ എൽ.ഡി.എഫ് മുന്നിട്ടുനിന്നുവെങ്കിലും പോസ്റ്റൽ വോട്ടുകളും നഗരസഭാ പരിധിയിലെ വോട്ടുകളും എണ്ണിത്തുടങ്ങിയതോടെ മുരളീധരൻ ലീഡ് പിടിച്ചെടുക്കുകയായിരുന്നു.
ചാത്തന്നൂരും പാലക്കാടും കൈപ്പിടിയിൽ
തിരുവനന്തപുരത്ത് കഴക്കൂട്ടത്തിന് പുറമെ നേമത്ത് രാജീവ് ചന്ദ്രശേഖറും കൊല്ലം ജില്ലയിലെ ചാത്തന്നൂരിൽ ബി.ബി. ഗോപകുമാറും ചരിത്ര വിജയേ നേടി. കഴിഞ്ഞ രണ്ട് നിയമസഭാ തിരഞ്ഞെടുപ്പുകളിലും (2016, 2021) ചാത്തന്നൂരിൽ ബിജെപി രണ്ടാം സ്ഥാനത്തെത്തിയിരുന്നു. ഇത്തവണ ശക്തമായ ത്രികോണ മത്സരം നടന്ന മണ്ഡലത്തിൽ, എൽഡിഎഫിന്റെയും യുഡിഎഫിന്റെയും വോട്ടുകളിൽ വിള്ളലുണ്ടാക്കാൻ ബിജെപിക്ക് സാധിച്ചു. ചിട്ടയായ പ്രവർത്തനവും താഴേത്തട്ടിലുള്ള സ്വാധീനവുമാണ് ഈ വിജയത്തിന് പിന്നിലെന്ന് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു.
യു.ഡി.എഫും എൽ.ഡി.എഫും മാറി മാറി ഭരിക്കുന്ന കേരളത്തിൽ ബി.ജെ.പിക്ക് ലഭിച്ച ഈ മൂന്ന് സീറ്റുകൾ നേതൃത്വം വിലപ്പെട്ടതായാണ് കാണുന്നത്. തുടക്കത്തിൽ 6 ഇടങ്ങളിൽ ലീഡ് ചെയ്ത എൻഡിഎ നേമത്തും ചാത്തന്നൂരിലും കഴക്കൂട്ടത്തും സീറ്റ് നേടുകയായിരുന്നു.
"ഇത് കേരളത്തിലെ ജനങ്ങൾ വികസന രാഷ്ട്രീയത്തിന് നൽകിയ അംഗീകാരമാണ്. അഴിമതിക്കും സ്വജനപക്ഷപാതത്തിനുമെതിരെയുള്ള ശക്തമായ താക്കീതാണിത്," എന്ന് വിജയാഘോഷത്തിനിടെ വി. മുരളീധരൻ പ്രതികരിച്ചു. വിജയത്തിന് പിന്നാലെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ എൻ.ഡി.എ പ്രവർത്തകർ ആഹ്ലാദ പ്രകടനം നടത്തി.
Key Words :V Muraleedharan, Kerala Election Result, NDA

COMMENTS