കൊച്ചി: കിഴക്കമ്പലം പാര്യത്തുകാവ് മലയിടംതുരുത്തിലെ കുടിയൊഴിപ്പിക്കൽ നടപടി ശനിയാഴ്ചയ്ക്കകം പൂർത്തിയാക്കണമെന്ന കർശന നിര്‍ദേശവുമായി പെരുമ്പാവ...
കൊച്ചി: കിഴക്കമ്പലം പാര്യത്തുകാവ് മലയിടംതുരുത്തിലെ കുടിയൊഴിപ്പിക്കൽ നടപടി ശനിയാഴ്ചയ്ക്കകം പൂർത്തിയാക്കണമെന്ന കർശന നിര്‍ദേശവുമായി പെരുമ്പാവൂർ മുൻസിഫ് കോടതി. ഒഴിപ്പിക്കൽ പൂർത്തിയാക്കി 26നകം റിപ്പോർട്ട് സമർപ്പിക്കാനും കോടതി നിർദേശിച്ചു. ഒഴിപ്പിക്കലിന് ആവശ്യമായ സഹായങ്ങൾ നൽകാൻ ആലുവ റൂറൽ എസ്പിക്കും കോടതി നിർദേശം നൽകിയിട്ടുണ്ട്.
മലയിടംതുരുത്തിലെ ഏഴ് ദളിത് കുടുംബങ്ങളെ ഒഴിപ്പിക്കാന്‍ ബുധനാഴ്ച നടന്ന ശ്രമം സംഘർഷത്തിൽ കലാശിച്ചിരുന്നു. ഒടുവിൽ സർക്കാർ ഇടപെട്ടാണ് പൊലീസ് നടപടി നിർത്തിവയ്പിച്ചത്. മലയിടംതുരുത്തിലെ കുടുംബങ്ങളെ ഒഴിപ്പിക്കാൻ അനുവദിക്കില്ലെന്ന് വ്യക്തമാക്കി സിപിഎമ്മും സിപിഐയും രംഗത്തെത്തിയതോടെ സർക്കാർ ഇനി എന്തു നടപടിയായിരിക്കും സ്വീകരിക്കുക എന്നതാണ് പ്രധാനം.
Key Words : Malayidamthuruth eviction , Protest

COMMENTS