കൊച്ചി: മാസപ്പടി വിവാദവുമായി ബന്ധപ്പെട്ട് കോടികളുടെ പണം ഇടപാടുകൾ വിദേശ അക്കൗണ്ടുകൾ വഴി നടന്നതായി ആരോപണം. കരിമണൽ കമ്പനിയായ സിഎംആർഎല്ലിൽ (CMRL...
കൊച്ചി: മാസപ്പടി വിവാദവുമായി ബന്ധപ്പെട്ട് കോടികളുടെ പണം ഇടപാടുകൾ വിദേശ അക്കൗണ്ടുകൾ വഴി നടന്നതായി ആരോപണം. കരിമണൽ കമ്പനിയായ സിഎംആർഎല്ലിൽ (CMRL) നിന്നും മറ്റ് വിദേശ സ്ഥാപനങ്ങളിൽ നിന്നും വിദേശ അക്കൗണ്ടുകളിലേക്ക് പണം മാറ്റിയതിനെക്കുറിച്ച് വിശദമായ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് ബിജെപി നേതാവ് ഷോൺ ജോർജ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് (ED) കത്ത് നൽകി.
യുഎഇയിലെ അബുദാബി കൊമേഴ്സ്യൽ ബാങ്കിൽ (ADCB) 'എക്സാലോജിക് കൺസൽട്ടിങ്' എന്ന പേരിൽ നിലവിലുള്ള അക്കൗണ്ടിലേക്ക് സിഎംആർഎൽ വൻതോതിൽ പണം കൈമാറിയിട്ടുണ്ടെന്നാണ് കത്തിലെ പ്രധാന ആരോപണം. മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയൻ, എം. സുനീഷ് എന്നിവരാണ് ഈ ബാങ്ക് അക്കൗണ്ട് കൈകാര്യം ചെയ്യുന്നതെന്നും ഷോൺ ജോർജ് ആരോപിക്കുന്നു.
എസ്എൻസി ലാവലിൻ (SNC Lavalin), പ്രൈസ് വാട്ടർ ഹൗസ് കൂപ്പേഴ്സ് (PwC) എന്നീ ആഗോള സ്ഥാപനങ്ങളിൽ നിന്നും ഈ അബുദാബി അക്കൗണ്ടിലേക്ക് വൻതോതിൽ പണമെത്തിയിട്ടുണ്ടെന്നാണ് ഇഡിക്ക് നൽകിയ പരാതിയിൽ വ്യക്തമാക്കുന്നത്. ഇത്തരത്തിൽ അക്കൗണ്ടിൽ ശേഖരിക്കപ്പെട്ട കോടിക്കണക്കിന് രൂപ പിന്നീട് അമേരിക്കയിലെ ചില രഹസ്യ ബാങ്ക് അക്കൗണ്ടുകളിലേക്ക് മാറ്റിയതായും കത്തിൽ ചൂണ്ടിക്കാണിക്കുന്നു. വിദേശ പണമിടപാടുകളിലെ ദുരൂഹതകളും നികുതി വെട്ടിപ്പുകളും പുറത്തുകൊണ്ടുവരാൻ കേന്ദ്ര ഏജൻസികളുടെ കൃത്യമായ അന്വേഷണം വേണമെന്നാണ് ബിജെപി നേതാവിന്റെ ആവശ്യം.
Key Words : Shone George, ED Raid, Veena George

COMMENTS