Ramesh Chennithala about police reform
തിരുവനന്തപുരം: സംസ്ഥാനത്ത് പൊലീസ് സംവിധാനത്തില്‍ വന്‍ അഴിച്ചുപണിയുമായി സര്‍ക്കാര്‍. പൊലീസ് സ്റ്റേഷനുകള്‍ ജനസേവനകേന്ദ്രങ്ങളാക്കി മാറ്റും. ജനങ്ങളുടെ പരാതികള്‍ സമചിത്തതയോടെ കേള്‍ക്കും, പൊലീസ് സ്റ്റേഷനുകളില്‍ കെട്ടിക്കിടക്കുന്ന വാഹനങ്ങള്‍ നീക്കം ചെയ്യും തുടങ്ങി നിരവധി മാറ്റങ്ങളാണ് വരുന്നത്.
മാത്രമല്ല സംസ്ഥാനത്ത് ലഹരി വര്‍ദ്ധിച്ചിരിക്കുന്ന സാഹചര്യത്തില്‍ ഇതിനെതിരെ ഓപ്പറേഷന്‍ തൂഫാന്‍ എന്ന പേരില്‍ പദ്ധതി ആരംഭിച്ചു. കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും എതിരായ ആക്രമണങ്ങളില്‍ ശക്തമായ നടപടി സ്വീകരിക്കും. ജനമൈത്രി പൊലീസ് ശക്തമാക്കും. ട്രാഫിക് അപകടങ്ങള്‍ കുറയ്ക്കാന്‍ നടപടി.
സൈബര്‍ ക്രൈം നേരിടാന്‍ പദ്ധതി. പൊലീസ് ട്രെയിനിങ് സിലബസ് പരിഷ്‌കരിക്കും. പൊലീസ് ആസ്ഥാനത്ത് ഉന്നത പൊലീസ് ഉദ്യോഗസ്ഥരുമായി നടന്ന കൂടിക്കാഴ്ചയ്ക്ക് ശേഷം ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയാണ് ഇക്കാര്യം വിവരിച്ചത്.
Keywords: Minister Ramesh Chennithala, Police, Reform

COMMENTS