Milma milk price hike in Kerala
തിരുവനന്തപുരം: സംസ്ഥാനത്ത് മില്‍മ പാലിന് വില വര്‍ദ്ധിപ്പിച്ചു. ലിറ്ററിന് 4 രൂപയാണ് വര്‍ദ്ധിപ്പിച്ചത്. ജൂണ്‍ മാസം ഒന്നാം തീയതി മുതല്‍ പുതുക്കിയ വില പ്രാബല്യത്തില്‍ വരും. ഇന്ന് ചേര്‍ന്ന മില്‍മ ഡയറക്ടര്‍ ബോര്‍ഡ് യോഗത്തിലാണ് തീരുമാനം.
3.35 രൂപ കര്‍ഷകന് ലഭിക്കുന്ന വിധത്തിലാണ് വില വര്‍ദ്ധിപ്പിച്ചതെന്ന് മില്‍മ അധികൃതര്‍ വ്യക്തമാക്കി. ഇതോടൊപ്പം പാല്‍ ഉത്പന്നങ്ങള്‍ക്കും വില വര്‍ദ്ധിക്കും.
അതേസമയം ലിറ്ററിന് നാല് രൂപ മുതല്‍ ആറു രൂപ വരെ കൂട്ടണമെന്ന് മില്‍മ നിരന്തരമായി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ തെരഞ്ഞെടുപ്പായതിനാല്‍ വില വര്‍ധനയ്ക്ക് സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നില്ല.
Keywords: Milma, Price, Increase, Kerala


COMMENTS