Massive clash in front of Pinarayi Vijayan's house
തിരുവനന്തപുരം: സിഎംആര്‍എല്‍ മാസപ്പടി കേസുമായി ബന്ധപ്പെട്ട് മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ വീട്ടിലെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് റെയ്ഡ് ഏഴാം മണിക്കൂറിലും തുടരുന്നു.
ഇതേതുടര്‍ന്ന് വീടിനു മുന്നില്‍ സി.പി.എം പ്രവര്‍ത്തകരുടെ വന്‍ പ്രതിഷേധം. പിണറായി വിജയന്റെ തിരുവനന്തപുരത്തെ ബേക്കറി ജംഗ്ഷനിലുള്ള വാടകവീടിനു മുന്നിലാണ് വന്‍ പ്രഷേധം നടക്കുന്നത്.
സുരക്ഷ ഭേദിക്കാനുള്ള പ്രവര്‍ത്തകരുടെ ശ്രമം വന്‍ സംഘര്‍ഷത്തിന് കാരണമായി. പൊലീസിന്റെ ഹെല്‍മെറ്റും കല്ലും മറ്റും പ്രവര്‍ത്തകര്‍ വീടിനുള്ളിലേക്ക് വലിച്ചെറിഞ്ഞതും സംഘര്‍ഷത്തിന് കാരണമായി.
അതേസമയം മുതിര്‍ന്ന നേതാക്കളായ വി.ശിവന്‍കുട്ടി, കടകംപള്ളി സുരേന്ദ്രന്‍ തുടങ്ങിയവര്‍ പ്രവര്‍ത്തകരെ അനുനയിപ്പിക്കുകയാണ്. കേസുമായി ബന്ധപ്പെട്ട് പിണറായി വിജയന്‍, മുഹമ്മദ് റിയാസ് എന്നിവരുടെ അടക്കം 12 വീടുകളിലാണ് ഒരേ സമയം റെയ്ഡ് നടക്കുന്നത്.
Keywords: Pinarayi Vijayan, ED, Raid, House, Thiruvananthapuram


COMMENTS