മമ്മൂട്ടിയും മോഹൻലാലും വീണ്ടും വെള്ളിത്തിരയില്‍ ഒന്നിക്കുന്ന 'പേട്രിയറ്റ്' എന്ന സ്‌പൈ ത്രില്ലർ ഗംഭീരമായ വരവേല്‍പ്പോടെ തിയേറ്ററുകളില്...
മമ്മൂട്ടിയും മോഹൻലാലും വീണ്ടും വെള്ളിത്തിരയില്‍ ഒന്നിക്കുന്ന 'പേട്രിയറ്റ്' എന്ന സ്‌പൈ ത്രില്ലർ ഗംഭീരമായ വരവേല്‍പ്പോടെ തിയേറ്ററുകളില്‍ എത്തി. മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന ഈ ചിത്രം മലയാളത്തിന്റെ രണ്ട് ഇതിഹാസ താരങ്ങളുടെ കൂടിച്ചേരല്‍ എന്ന നിലയില്‍ വലിയ ആവേശമാണ് പ്രേക്ഷകർക്കിടയില്‍ സൃഷ്ടിച്ചിരിക്കുന്നത്. മഹേഷ് നാരായണൻ തന്നെ രചനയും സഹ-എഡിറ്റിംഗും നിർവ്വഹിച്ച ‘പേട്രിയറ്റില്‍’ മോഹൻലാലിനും മമ്മൂട്ടിക്കും പുറമെ വമ്പൻ താരനിരയാണ് അണിനിരക്കുന്നത്. ഫഹദ് ഫാസില്‍, കുഞ്ചാക്കോ ബോബൻ, നയൻതാര, ദർശന രാജേന്ദ്രൻ, രേവതി എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.
ചിത്രത്തിന്റെ അഡ്വാൻസ് ബുക്കിംഗിന് വലിയ പ്രതികരണമാണ് ലഭിച്ചത്. റിലീസിന് മുൻപ് തന്നെ ആഗോളതലത്തില്‍ ഏകദേശം 10 കോടി രൂപയോളം പ്രീ-സെയിലിലൂടെ ചിത്രം നേടിക്കഴിഞ്ഞു. കേരളത്തിന് പുറമെ വിദേശ വിപണികളിലും ചിത്രം ശക്തമായ സ്വാധീനമാണ് പ്രകടിപ്പിക്കുന്നത്. ട്രേഡ് അനലിസ്റ്റുകളുടെ കണക്കുകൂട്ടലുകള്‍ പ്രകാരം ‘പേട്രിയറ്റ്’ ആദ്യദിനം കേരളത്തില്‍ നിന്ന് മാത്രം 8 കോടി രൂപയോളം നേടിയേക്കാം. ഇതോടെ ആഗോളതലത്തില്‍ ആദ്യദിന കളക്ഷൻ 30 കോടി രൂപ കടക്കാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകള്‍. ഇത് സംഭവിക്കുകയാണെങ്കില്‍ മലയാള സിനിമാ ചരിത്രത്തിലെ ഏറ്റവും വലിയ ഓപ്പണിംഗുകളില്‍ ഒന്നായി ഈ ചിത്രം മാറും.
Key Words : Mammootty, Mohanlal , Patriot Movie

COMMENTS