മലപ്പുറം: ഭരണസൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനായി മലപ്പുറം ജില്ല വിഭജിക്കണമെന്ന ആവശ്യവുമായി മുസ്ലീം യൂത്ത് ലീഗ് രംഗത്ത്. തിരൂരങ്ങാടി ആസ്ഥാനമാ...
മലപ്പുറം: ഭരണസൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനായി മലപ്പുറം ജില്ല വിഭജിക്കണമെന്ന ആവശ്യവുമായി മുസ്ലീം യൂത്ത് ലീഗ് രംഗത്ത്. തിരൂരങ്ങാടി ആസ്ഥാനമായി പുതിയ ജില്ല രൂപീകരിക്കണമെന്നാണ് പ്രധാന ആവശ്യം. തിരൂരങ്ങാടി മണ്ഡലം മുസ്ലീം യൂത്ത് ലീഗ് സമ്മേളനത്തിലാണ് ഈ പ്രമേയം അവതരിപ്പിച്ചത്.
ജനസംഖ്യാനുപാതികമായ വികസനം ഉറപ്പാക്കാനും സർക്കാർ സേവനങ്ങൾ ജനങ്ങൾക്ക് വേഗത്തിൽ ലഭ്യമാക്കാനും വിഭജനം അനിവാര്യമാണെന്ന് പ്രമേയം ചൂണ്ടിക്കാട്ടുന്നു. നിലവിലെ മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി, തിരൂർ, പൊന്നാനി, കൊണ്ടോട്ടി താലൂക്കുകൾ ഉൾപ്പെടുത്തി പുതിയ ജില്ല രൂപീകരിക്കണമെന്നാണ് ആവശ്യം. ബാക്കിയുള്ള ഏറനാട്, പെരിന്തൽമണ്ണ, നിലമ്പൂർ താലൂക്കുകൾ നിലനിർത്തി മലപ്പുറം ജില്ല പുനസംഘടിപ്പിക്കണമെന്നും യൂത്ത് ലീഗ് നിർദ്ദേശിക്കുന്നു.
ജില്ലാ വിഭജനം വർഷങ്ങളായി രാഷ്ട്രീയ ചർച്ചകളിൽ നിലനിൽക്കുന്ന ഒന്നാണെങ്കിലും, യൂത്ത് ലീഗ് സമ്മേളനത്തിൽ പ്രമേയമായി വന്നത് വലിയ പ്രാധാന്യത്തോടെയാണ് രാഷ്ട്രീയ കേന്ദ്രങ്ങൾ നോക്കിക്കാണുന്നത്. ജില്ലയിലെ ഭരണനിർവ്വഹണം കാര്യക്ഷമമാക്കാൻ ഇത്തരം നീക്കങ്ങൾ ഉപകരിക്കുമെന്ന് അനുകൂലിക്കുന്നവർ വാദിക്കുന്നു.
Key Words : Malappuram District, Youth League

COMMENTS