ആലപ്പുഴ : അമ്പലപ്പുഴ മണ്ഡലത്തിലെ ചില പ്രദേശങ്ങളിൽ ഇടതുപക്ഷത്തിന് കിട്ടിയിരുന്ന വോട്ട് നഷ്ടപ്പെട്ടുവെന്ന് എച്ച് സലാം. ലീഡ് പ്രതീക്ഷിച്ച സ്ഥലത...
ആലപ്പുഴ : അമ്പലപ്പുഴ മണ്ഡലത്തിലെ ചില പ്രദേശങ്ങളിൽ ഇടതുപക്ഷത്തിന് കിട്ടിയിരുന്ന വോട്ട് നഷ്ടപ്പെട്ടുവെന്ന് എച്ച് സലാം. ലീഡ് പ്രതീക്ഷിച്ച സ്ഥലത്ത് ലീഡ് കിട്ടാതെ പോയത് പരിശോധിക്കും. കഴിഞ്ഞ നിയമസഭ,ലോക്സഭ, തദ്ദേശ തെരഞ്ഞെടുപ്പുകളിൽ ലഭിച്ചതിനെക്കാൾ കുറവ് വോട്ടാണ് ഇത്തവണ ബി ജെ പിക്ക് ലഭിച്ചത്. നഷ്ടപ്പെട്ട വോട്ടുകൾ ജി സുധാകരന് ലഭിച്ചു എന്നാണ് മനസ്സിലാക്കുന്നത്.
പിണറായി സർക്കാരിന്റെ 10 വർഷത്തെ വികസന നേട്ടങ്ങളാണ് പ്രചാരണത്തിന് ഉയർത്തിയത്. 10 വർഷത്തെ വികസന നേട്ടങ്ങളുടെ പ്രധാന ഭാഗമായിരുന്നു ജി സുധാകരൻ. ആ പരിഗണനയും സുധാകരന് ലഭിച്ചിട്ടുണ്ട്. ശിഖണ്ഡി എന്ന് ജി സുധാകരൻ ഉപയോഗിച്ചത് ഏത് അർത്ഥത്തിലാണെന്ന് അറിയില്ല. സി പി എം നേരത്തെയും തോൽക്കുകയും ജയിക്കുകയും ചെയ്തിട്ടുണ്ട്. സി പി എമ്മിൽ നിന്ന് മത്സരിച്ച് തോറ്റപ്പോൾ പാർട്ടി ശിഖണ്ഡിയാണെന്ന് ജി സുധാകരൻ പറഞ്ഞിട്ടില്ല. അമ്പലപ്പുഴയിൽ പാർട്ടിയുടെ അടിത്തറ തകർന്നിട്ടില്ലെന്നും എച്ച് സലാം.
Key Words : G Sudhakaran, H Salam


COMMENTS