മലപ്പുറം: കേരള നിയമസഭാ തെരഞ്ഞെടുപ്പ് ചരിത്രത്തിൽ സമാനതകളില്ലാത്ത വിജയവുമായി മുസ്ലീം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി. മലപ്...
മലപ്പുറം: കേരള നിയമസഭാ തെരഞ്ഞെടുപ്പ് ചരിത്രത്തിൽ സമാനതകളില്ലാത്ത വിജയവുമായി മുസ്ലീം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി. മലപ്പുറം മണ്ഡലത്തിൽ നിന്നും 85,327 വോട്ടുകളുടെ റെക്കോർഡ് ഭൂരിപക്ഷത്തോടെയാണ് അദ്ദേഹം നിയമസഭയിലേക്ക് വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്.
മണ്ഡലം രൂപീകൃതമായ ശേഷമുള്ള ഏറ്റവും വലിയ വിജയമാണിത്. ഒരു നിയമസഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ രേഖപ്പെടുത്തുന്ന ഏറ്റവും ഉയർന്ന ഭൂരിപക്ഷങ്ങളിലൊന്നായി ഇത് മാറി. മുൻപ് 2021-ലെ പൊതുതെരഞ്ഞെടുപ്പിൽ മട്ടന്നൂർ മണ്ഡലത്തിൽ നിന്നും കെ.കെ. ശൈലജ ടീച്ചർ 60,963 വോട്ടുകളുടെ ഭൂരിപക്ഷം നേടി റെക്കോർഡ് സ്ഥാപിച്ചിരുന്നു.മലപ്പുറം ജില്ലയിലെ മുസ്ലീം ലീഗിന്റെ കരുത്ത് ഒരിക്കൽ കൂടി തെളിയിക്കുന്നതാണ് ഈ വിജയം. മണ്ഡലത്തിലെ എല്ലാ പഞ്ചായത്തുകളിലും വ്യക്തമായ ആധിപത്യം പുലർത്താൻ കുഞ്ഞാലിക്കുട്ടിക്ക് സാധിച്ചു.
Key Words : PK Kunhalikutty, Malappuram, IUML, UDF , Kerala Election , Record Margin, Election Result, Muslim League , Kerala Politics, Victory

COMMENTS