നെടുമ്പാശ്ശേരി: ലക്ഷദ്വീപിനെയും കൊച്ചിയെയും ബന്ധിപ്പിക്കുന്ന സീ പ്ലെയിൻ പദ്ധതിയുടെ ആദ്യഘട്ട പരീക്ഷണപ്പറക്കൽ വിജയകരമായി പൂർത്തിയായി. ബുധനാഴ്ച...
നെടുമ്പാശ്ശേരി: ലക്ഷദ്വീപിനെയും കൊച്ചിയെയും ബന്ധിപ്പിക്കുന്ന സീ പ്ലെയിൻ പദ്ധതിയുടെ ആദ്യഘട്ട പരീക്ഷണപ്പറക്കൽ വിജയകരമായി പൂർത്തിയായി. ബുധനാഴ്ച രാവിലെ 10.30 ഓടെ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ (CIAL) നിന്നും പുറപ്പെട്ട വിമാനം രണ്ട് മണിക്കൂർ കൊണ്ട് ലക്ഷദ്വീപിലെ അഗത്തി ദ്വീപിലിറങ്ങി.
ദ്വീപുകളിലേക്ക് സ്ഥിരമായ വ്യോമയാന സർവീസ് നടത്തുന്നതിനുള്ള സാധ്യതകൾ വിലയിരുത്തുന്നതിനായി മൂന്ന് ദിവസത്തെ പരീക്ഷണ പറക്കലുകളാണ് ക്രമീകരിച്ചിരിക്കുന്നത്. ഡിജിസിഎ, ലക്ഷദ്വീപ് ഭരണകൂടം, എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ എന്നിവയുമായി സഹകരിച്ച് സിയാൽ ആണ് പരീക്ഷണങ്ങൾക്ക് നേതൃത്വം നൽകുന്നത്. ഇന്ത്യയിലെ ആദ്യത്തെ കമേഴ്‌സ്യൽ സീപ്ലെയിൻ ഓപ്പറേറ്ററായ SkyHop Aviation-ന്റെ 20 സീറ്റുകളുള്ള ‘ട്വിൻ ഓട്ടർ’ വിമാനമാണ് പരീക്ഷണത്തിനായി ഉപയോഗിക്കുന്നത്.
Key Words : Kochi-Lakshadweep , Sea Plane

COMMENTS