Kerala policy address
തിരുവനന്തപുരം: സ്ത്രീകളെ ചേര്‍ത്തുനിര്‍ത്തുന്ന നിരവധി നയങ്ങളുമായി സര്‍ക്കാരിന്റെ നയപ്രഖ്യാപനം. ഇന്നു നടന്ന വി.ഡി സതീശന്‍ സര്‍ക്കാരിന്റെ ആദ്യ നയപ്രഖ്യാപന പ്രസംഗത്തില്‍ നിരവധി നയങ്ങളാണ് സ്ത്രീകള്‍ക്കു വേണ്ടി ഗവര്‍ണര്‍ പ്രഖ്യാപിച്ചത്.
സ്‌കൂള്‍ വിദ്യാര്‍ത്ഥിനികള്‍ക്ക് (മെന്‍സ്ട്രല്‍ ഡിഗ്നിറ്റി പദ്ധതി) മാസത്തില്‍ മൂന്നു ദിവസം ആര്‍ത്തവ അവധി. മാത്രമല്ല അവര്‍ പഠനത്തില്‍ പിന്നിലാകാതിരിക്കാന്‍ വാരാന്ത്യത്തില്‍ ക്യാച്ച് അപ്പ് ക്ലാസ്സുകളും പ്രഖ്യാപിച്ചു.
തൊഴിലിടങ്ങളില്‍ സ്ത്രീകള്‍ക്ക് തുല്യ വേതനം നല്‍കാന്‍ നടപടി. എല്ലാ പ്രധാന പട്ടണങ്ങളിലും പൊതുവിശ്രമ മുറികള്‍ ഒരുക്കും. ഓരോ പഞ്ചായത്തിലെയും വനിതാ കര്‍ഷകരെ കണ്ടെത്തി പ്രോത്സാഹിപ്പിക്കും. ഇന്ദിരാ ഗ്യാരന്റികള്‍ നടപ്പാക്കും. സ്ത്രീകള്‍ക്ക് കെ.എസ്ആര്‍ടിസിയില്‍ സൗജന്യ യാത്ര.
കോളേജ് വിദ്യാര്‍ത്ഥിനികള്‍ക്ക് പ്രതിമാസം 1000 രൂപ വിദ്യാഭ്യാസ സഹായം. ക്ഷേമ പെന്‍ഷന്‍ 3000 രൂപയായി ഉയര്‍ത്തും. ഓരോ കുടുംബത്തിനും പ്രതി വര്‍ഷം 25 ലക്ഷം രൂപയുടെ സൗജന്യ ആരോഗ്യ ഇന്‍ഷുറന്‍സ്. യുവ സംരംഭകര്‍ക്ക് 5 ലക്ഷം രൂപയുടെ വായ്പാ സഹായം.
പ്ലസ് ടു സീറ്റുകള്‍ വര്‍ദ്ധിപ്പിക്കും. സപ്ലൈകോ സൂപ്പര്‍മാര്‍ക്കറ്റുകള്‍ ആധുനികവല്‍ക്കരിക്കും. ലഹരിവ്യാപനം തടയാന്‍ പ്രത്യേക സ്റ്റേറ്റ് നര്‍ക്കോട്ടിക് എന്‍ഫോഴ്‌സ്‌മെന്റ് ബ്യൂറോ തുടങ്ങി നിരവധി നയങ്ങളാണ് ഗവര്‍ണര്‍ പ്രഖ്യാപിച്ചത്.
അതേസമയം പ്രഖ്യാപനത്തിലെങ്ങും കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിക്കാത്തതിനെതിരെ പ്രതിപക്ഷം രംഗത്തെത്തി.
നയപ്രഖ്യാപനം ഉദ്ദേശിച്ച രീതിയില്‍ ആയില്ലെന്നും നാടിന്റെ താത്പര്യത്തിനും ജനക്ഷേമത്തിനും എതിരായ കാര്യങ്ങള്‍ വന്നാല്‍ എതിര്‍ക്കുമെന്നും ധവളപത്രം വരട്ടെയെന്നും അപ്പോള്‍ കൂടുതല്‍ വിവരങ്ങള്‍ പറയുമെന്നും പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍ വ്യക്തമാക്കി.


COMMENTS