കേരള മുഖ്യമന്ത്രിയെ നാളെയറിയാം; പ്രഖ്യാപനം കോൺ​ഗ്രസ് നിയമസഭാ കക്ഷി യോ​ഗത്തിൽ; എംഎൽഎമാർ അടിയന്തരമായി തിരുവനന്തപുരത്തേക്ക്

CLP Meeting at Indira Bhavan: Winning Members Summoned; CM Announcement Likely Tomorrow


തിരുവനന്തപുരം  : കേരളത്തിലെ പുതിയ മുഖ്യമന്ത്രിയെ പ്രഖ്യാപിക്കുന്നതിനായുള്ള നിർണായക നടപടികളിലേക്ക് കോൺഗ്രസ് നേതൃത്വം കടക്കുന്നു. ഇതിന്റെ ഭാഗമായി നാളെ കോൺഗ്രസ് നിയമസഭാ കക്ഷി യോഗം ചേരാനാണ് തീരുമാനം. രാവിലെ 11 മണിക്ക് തിരുവനന്തപുരത്തെ കെപിസിസി ആസ്ഥാനമായ ഇന്ദിരാഭവനിൽ യോഗം നടക്കുമെന്നാണ് ലഭിക്കുന്ന വിവരം. എല്ലാ എംഎൽഎമാരോടും രാവിലെ തന്നെ തിരുവനന്തപുരത്ത് എത്തിച്ചേരാൻ നിർദേശം നൽകിയിട്ടുണ്ട്. 

വടക്കൻ ജില്ലകളിൽ നിന്നുള്ള അംഗങ്ങൾക്ക് യാത്രാസൗകര്യത്തിൽ ബുദ്ധിമുട്ടുണ്ടാകാമെന്ന കാര്യം നേതൃത്വം പരിഗണിക്കുന്നതായും സൂചനയുണ്ട്. മുഖ്യമന്ത്രി പ്രഖ്യാപനവുമായി ബന്ധപ്പെട്ടുള്ള ചർച്ചകൾ അന്തിമഘട്ടത്തിലെത്തിയതായും തീരുമാനം നാളെയുണ്ടാകുമെന്നും എഐസിസി മാധ്യമവിഭാഗം ജനറൽ സെക്രട്ടറി ജയറാം രമേശ് നേരത്തെ വ്യക്തമാക്കിയിരുന്നു. 

കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയും ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയും തമ്മിലുള്ള നിർണായക കൂടിക്കാഴ്ചയ്ക്കു പിന്നാലെയായിരുന്നു ഈ പ്രഖ്യാപനം.

സ്ഥാനത്തിനായി മത്സര രംഗത്തുള്ള കെസി വേണുഗോപാലും വി ഡി സതീശനും രമേശ് ചെന്നിത്തലയും തങ്ങൾക്ക് അനുകൂലമാവുംഹൈക്കമാൻഡ് തീരുമാനം എന്ന പ്രതീക്ഷയിലാണ്. കെ സി വേണുഗോപാൽ ഡൽഹിയിൽ വിമാനം തന്നെ ചാർട്ടർ ചെയ്ത് നിർത്തിയിട്ടുള്ളതായും വാർത്തകളുണ്ട്.

കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയുമായി രാഹുൽ ഗാന്ധി കൂടിക്കാഴ്ച നടത്തി. പ്രിയങ്കാ ഗാന്ധിയും ചർച്ചകളിൽ പങ്കെടുത്തു. കേരളത്തിൽ നിന്നുള്ള മുതിർന്ന നേതാക്കളെ രാഹുൽ ഗാന്ധി ഡൽഹിയിലേക്ക് വിളിപ്പിച്ച് പ്രത്യേകമായി സംസാരിച്ചു.

മുഖ്യമന്ത്രി സ്ഥാനത്തേക്ക് പ്രത്യേകമായി ഒരാളുടെ പേരും രാഹുൽ ഗാന്ധി നിർദ്ദേശിച്ചില്ല എന്നാണ് സൂചന. പകരം കേരളത്തിലെ നിലവിലെ രാഷ്ട്രീയ സാഹചര്യം, ഭരണസ്തംഭനം സംബന്ധിച്ച പരാതികൾ, പാർട്ടി പ്രവർത്തകരുടെ വികാരം എന്നിവയെക്കുറിച്ചാണ് അദ്ദേഹം നേതാക്കളോട് ചോദിച്ചറിഞ്ഞത്.

കെ.സി. വേണുഗോപാലിനെ മുഖ്യമന്ത്രിയാക്കണമെന്ന് ആവശ്യപ്പെട്ട് കെ. സുധാകരൻ രംഗത്തെത്തിയിട്ടുണ്ട്. സുധാകരന്റെയും വേണുഗോപാലിന്റെയും അനുയായികൾ കണ്ണൂരിൽ സംയുക്ത യോഗം ചേരാൻ നീക്കം നടത്തി. വി.ഡി. സതീശനും രമേശ് ചെന്നിത്തലയും സ്ഥാനത്തിനായി ശക്തമായി രംഗത്തുണ്ട്.

മുഖ്യമന്ത്രി പ്രഖ്യാപനം വൈകുന്നതിൽ മുസ്ലിം ലീഗ് നേതൃത്വം അസ്വസ്ഥത പ്രകടിപ്പിച്ചു. പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുടെ അധ്യക്ഷതയിൽ ലീഗ് അടിയന്തര യോഗം ചേർന്നു. മന്ത്രിസ്ഥാനങ്ങൾ സംബന്ധിച്ചും പി.കെ. കുഞ്ഞാലിക്കുട്ടിയെ പാർലമെന്ററി പാർട്ടി നേതാവായി തിരഞ്ഞെടുക്കുന്നതിലും ലീഗ് ധാരണയിലെത്തിയിട്ടുണ്ട്. 

വി.ഡി. സതീശനെ മുഖ്യമന്ത്രിയാക്കണമെന്ന് ആവശ്യപ്പെട്ട് ഒരു വിഭാഗം പ്രവർത്തകർ ബെന്നി ബഹനാൻ എംപിയെ തടഞ്ഞുനിർത്തി സംസാരിച്ചു. സതീശന്റെയും ചെന്നിത്തലയുടെയും വീടുകൾക്ക് മുന്നിൽ പ്രവർത്തകർ തടിച്ചുകൂടിയിരിക്കുകയാണ്.

കേരളത്തിൽ യുഡിഎഫ് ഭൂരിപക്ഷം നേടിയിട്ടും മുഖ്യമന്ത്രിയെ നിശ്ചയിക്കാത്തത് ഭരണസ്തംഭനത്തിന് ഇടയാക്കുന്നുവെന്ന് ബിജെപി ഉൾപ്പെടെയുള്ള പ്രതിപക്ഷ കക്ഷികൾ വിമർശിക്കുന്നുണ്ട്. നാളെ ചേരുന്ന നിയമസഭാകക്ഷി യോഗത്തിൽ അന്തിമ തീരുമാനം പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Summary : AICC General Secretary Jairam Ramesh has announced that the official declaration regarding Kerala's next Chief Minister will take place tomorrow (Thursday, May 14). He further clarified that the high-level discussions in Delhi have reached a conclusion.

The Congress Legislative Party (CLP) meeting is scheduled to be held tomorrow afternoon at the KPCC headquarters (Indira Bhavan). The meeting was set for the afternoon to allow newly elected MLAs from the northern districts sufficient time to arrive. It is understood that the Parliamentary Party Leader will be elected during this session, followed by the formal announcement of the Chief Minister.

Key Words : Kerala Chief Minister, UDF, Congress Party meeting

COMMENTS


Name

',5,11,2,a,5,Accident,7,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,699,Cinema,1297,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,33,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,3,guruvayur,1,hartal,1,ind,1,indi,1,India,7625,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,kejrival,1,ker,1,kera,7,keral,2,Kerala,17957,Kochi.,2,Latest News,3,lifestyle,326,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,2522,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,397,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pra,1,prav,1,pravasi,983,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,1195,Tamil Nadu,2,Tax,1,tc,1,temple,1,Tennis,1,Video,2,Vladimir Putin,1,World,2454,
ltr
item
www.vyganews.com: കേരള മുഖ്യമന്ത്രിയെ നാളെയറിയാം; പ്രഖ്യാപനം കോൺ​ഗ്രസ് നിയമസഭാ കക്ഷി യോ​ഗത്തിൽ; എംഎൽഎമാർ അടിയന്തരമായി തിരുവനന്തപുരത്തേക്ക്
കേരള മുഖ്യമന്ത്രിയെ നാളെയറിയാം; പ്രഖ്യാപനം കോൺ​ഗ്രസ് നിയമസഭാ കക്ഷി യോ​ഗത്തിൽ; എംഎൽഎമാർ അടിയന്തരമായി തിരുവനന്തപുരത്തേക്ക്
CLP Meeting at Indira Bhavan: Winning Members Summoned; CM Announcement Likely Tomorrow
https://blogger.googleusercontent.com/img/a/AVvXsEhOVx7etJN05spyciFk-2XmvY5GErxqllf6zWEMeF8cYohMI5g0hCTbKKMUq2WsTG5VCSILT8Ql6rehllCYawBy5SbAFHMIn4y4fD965-croXUfDyUGp805ttLl_C_cnz0O_WSprbDB_be7GRhURsMX7p7g0__-WPEMOxd_50zLAouIObnzGS6HXBeY2iYL
https://blogger.googleusercontent.com/img/a/AVvXsEhOVx7etJN05spyciFk-2XmvY5GErxqllf6zWEMeF8cYohMI5g0hCTbKKMUq2WsTG5VCSILT8Ql6rehllCYawBy5SbAFHMIn4y4fD965-croXUfDyUGp805ttLl_C_cnz0O_WSprbDB_be7GRhURsMX7p7g0__-WPEMOxd_50zLAouIObnzGS6HXBeY2iYL=s72-c
www.vyganews.com
https://www.vyganews.com/2026/05/kerala-chief-minister-will-be-known.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2026/05/kerala-chief-minister-will-be-known.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy