തിരുവനന്തപുരം : കേരളത്തിലെ മുഖ്യമന്ത്രി പദം സംബന്ധിച്ച് കോൺഗ്രസിൽ തർക്കം മൂർച്ഛിച്ച് നിൽക്കവേ നേതാക്കളെ ഡൽഹിക്ക് വിളിപ്പിച്ചു ഹൈക്കമാൻ്റ്. ക...
തിരുവനന്തപുരം : കേരളത്തിലെ മുഖ്യമന്ത്രി പദം സംബന്ധിച്ച് കോൺഗ്രസിൽ തർക്കം മൂർച്ഛിച്ച് നിൽക്കവേ നേതാക്കളെ ഡൽഹിക്ക് വിളിപ്പിച്ചു ഹൈക്കമാൻ്റ്. കെ മുരളിധരൻ, കെ സുധാകരൻ, മുല്ലപ്പള്ളി രാമചന്ദ്രൻ, എം എം ഹസൻ എന്നീ മുൻ കെ പി സി സി അധ്യക്ഷൻമാരെ ആണ് ഹൈക്കമാൻഡ് ഡൽഹിക്കു വിളിപ്പിച്ചത്. നാളെ ദേശീയ നേതൃത്വം ഇവരുമായി കൂടിക്കാഴ്ച നടത്തും.
ഇലക്ഷൻ റിസൾട്ട് വന്ന് 7 ദിവസം പിന്നിട്ടിട്ടും കേരളത്തിൽ മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാൻ കഴിയാതെ കുഴങ്ങുകയാണ് കോൺഗ്രസ്. പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നലെ വിഷയത്തിൽ രൂക്ഷമായി പരിഹസിച്ചു. മുസ്ലിം ലീഗ് ഉൾപ്പെടെ ഘടക കക്ഷികളും അതൃപ്തി രേഖപ്പെടുത്തി രംഗത്ത് വന്നിട്ടുണ്ട്.
ഈ സാഹചര്യത്തിൽ നാളെ തന്നെ മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് എഐസിസി ലക്ഷ്യമിടുന്നത്. ഓരോ നേതാക്കളുടെയും അഭിപ്രായവും, ജനവികാരവും ചോദിച്ച് മനസിലാക്കിയ ശേഷമായിരിക്കും പ്രഖ്യാപനം.
Key Words : Kerala Chief Minister Post

COMMENTS