തിരുവനന്തപുരം: കെ.എസ്.യു സ്ഥാപക ദിനത്തിൽ തന്റെ രാഷ്ട്രീയ ജീവിതത്തിലെ ഏറ്റവും കഠിനമായ സമരസ്മരണ പുതുക്കി കോൺഗ്രസ് സംഘടനാ ജനറൽ സെക്രട്ടറി കെ.സി...
തിരുവനന്തപുരം: കെ.എസ്.യു സ്ഥാപക ദിനത്തിൽ തന്റെ രാഷ്ട്രീയ ജീവിതത്തിലെ ഏറ്റവും കഠിനമായ സമരസ്മരണ പുതുക്കി കോൺഗ്രസ് സംഘടനാ ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ. കെ.എസ്.യു സംസ്ഥാന പ്രസിഡന്റായിരിക്കെ തിരുവനന്തപുരം നന്ദാവനം എ.ആർ ക്യാമ്പിൽ വെച്ച് പോലീസിൽ നിന്നും നേരിട്ട ക്രൂരമായ മർദ്ദനത്തിന്റെ ഓർമ്മകളാണ് അദ്ദേഹം ഫേസ്ബുക്കിലൂടെ പങ്കുവെച്ചത്.
അന്ന് കെ.പി.സി.സി പ്രസിഡന്റായിരുന്ന മുതിർന്ന നേതാവ് എ.കെ. ആന്റണി തന്നെ ആശുപത്രിയിൽ സന്ദർശിക്കുന്ന ചരിത്രപരമായ ചിത്രവും അദ്ദേഹം കുറിപ്പിനൊപ്പം പങ്കുവെച്ചിട്ടുണ്ട്.
കെ.എസ്.യു സമരവുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്ത തന്നോട് നന്ദാവനം എ.ആർ ക്യാമ്പിൽ വെച്ച് പോലീസ് കാട്ടിയ ക്രൂരത കെ.സി വേണുഗോപാൽ ഓർമ്മിപ്പിച്ചു. മർദ്ദനത്തിൽ തന്റെ ചോരയിൽ കുതിർന്ന ഷർട്ടുമായി അന്ന് കെ.പി.സി.സി പ്രസിഡന്റായിരുന്ന എ.കെ. ആന്റണി വാർത്താസമ്മേളനം നടത്തിയത് വലിയ രാഷ്ട്രീയ കൊടുങ്കാറ്റാണ് സൃഷ്ടിച്ചത്.
വിദ്യാർത്ഥി സമരത്തെ അടിച്ചമർത്താൻ ശ്രമിച്ച അന്നത്തെ ഇടതുപക്ഷ സർക്കാരിന്റെ പതനത്തിലേക്കാണ് ഈ സംഭവം വഴിതെളിച്ചതെന്നും കെ.സി വേണുഗോപാൽ തന്റെ പോസ്റ്റിൽ കുറിച്ചു.കേരളത്തിലെ വിദ്യാർത്ഥി രാഷ്ട്രീയ ചരിത്രത്തിലെ നിർണ്ണായകമായ ഒരു ഏടാണ് ഈ സ്മരണ പുതുക്കലിലൂടെ വീണ്ടും ചർച്ചയാകുന്നത്.
Key Words : KC Venugopal, Police, FB Post

COMMENTS