ന്യൂഡൽഹി: ജബല്‍പൂർ ബോട്ട് അപകടവുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന അമ്മയുടെയും കുഞ്ഞിന്റെയും ചിത്രം വ്യാജമെന്ന് സ്ഥിരീകരണം. എഐ സങ്കേതികവിദ്യ ഉപ...
ന്യൂഡൽഹി: ജബല്‍പൂർ ബോട്ട് അപകടവുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന അമ്മയുടെയും കുഞ്ഞിന്റെയും ചിത്രം വ്യാജമെന്ന് സ്ഥിരീകരണം. എഐ സങ്കേതികവിദ്യ ഉപയോഗിച്ച് നിർമ്മിച്ച ചിത്രമായിരിക്കാമെന്ന് ജബല്‍പൂർ ജില്ലാ കളക്ടർ വ്യക്തമാക്കി. ചിത്രം ഉപയോഗിച്ച് സമൂഹമാധ്യമങ്ങളില്‍ പ്രചാരണങ്ങള്‍ ശക്തമായതോടെയാണ് കളക്ടർ വ്യക്തത വരുത്തിയത്. ഒമ്പത് പേര് മരിച്ച അപകടത്തില്‍ ഇപ്പോഴും തിരച്ചില്‍ തുടരുന്നുണ്ട്.
സുരക്ഷാ മുൻകരുതലുകള്‍ പാലിക്കാതെ ആയിരുന്നു ബോട്ട് സവാരി നടത്തിയതെന്ന് മരിച്ചവരുടെ ബന്ധുക്കള്‍ ആരോപണം ഉന്നയിച്ചിരുന്നു. മധ്യപ്രദേശിലെ നർമദ നദിയിലെ ബാർഗി അണക്കെട്ടില്‍ വ്യാഴാഴ്ച വൈകിട്ടാണ് അപകടം ഉണ്ടായത്. ജബല്‍പൂരിലെ ഖമാരിയ ദ്വീപിന് സമീപം ബോട്ട് ജീവനക്കാരും വിനോദസഞ്ചാരികളും ഉള്‍പ്പെടെ 43 പേരുമായി പോയ സംസ്ഥാന ടൂറിസം വകുപ്പിന്റെ ക്രൂയിസ് ബോട്ട് മറിഞ്ഞാണ് അപകടം. അമിതമായി ആളുകളെ കയറ്റിയതാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം.
Key words : Jabalpur boat accident, Mother and child, AI Image, Fake News


COMMENTS