ഇറാഖിലെ ഒരു പ്രാദേശിക ആട്ടിടയന്‍ അസാധാരണമായ ചില കാര്യങ്ങള്‍ ശ്രദ്ധിച്ചു. ഹെലികോപ്റ്ററുകള്‍ താഴ്ന്നു പറക്കുന്നു, പടിഞ്ഞാറന്‍ മരുഭൂമിയിലെ വിജന...
ഇറാഖിലെ ഒരു പ്രാദേശിക ആട്ടിടയന്‍ അസാധാരണമായ ചില കാര്യങ്ങള്‍ ശ്രദ്ധിച്ചു. ഹെലികോപ്റ്ററുകള്‍ താഴ്ന്നു പറക്കുന്നു, പടിഞ്ഞാറന്‍ മരുഭൂമിയിലെ വിജനമായ പ്രദേശത്ത് നിഗൂഢമായ നീക്കങ്ങള്‍ നടക്കുന്നു. ഇറാനെതിരായ യുദ്ധത്തില്‍ സഹായിക്കുന്നതിനായി ഇസ്രായേല്‍ അവിടെ ഒരു രഹസ്യ താവളം നിര്‍മ്മിച്ചിട്ടുണ്ടെന്ന് ആ ആട്ടിടയന്‍ അറിഞ്ഞിരുന്നില്ല.
ഇറാനെതിരായ വ്യോമാക്രമണങ്ങളെ പിന്തുണയ്ക്കുന്നതിനായി ഇസ്രായേല്‍ ഇറാഖി മരുഭൂമിയില്‍ ഒരു സൈനിക താവളം സ്ഥാപിച്ചു. സംഘര്‍ഷം ആരംഭിക്കുന്നതിന് തൊട്ടുമുമ്പാണ് ഈ താവളം സജ്ജീകരിച്ചത്. അമേരിക്കയ്ക്ക് ഇതിനെക്കുറിച്ച് അറിവുണ്ടായിരുന്നുവെങ്കിലും ഇറാഖിന് ഉണ്ടായിരുന്നില്ല, യുഎസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ദ വാള്‍ സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്തു.
ഇസ്രായേലി സ്‌പെഷ്യല്‍ ഫോഴ്‌സുകളെ പാര്‍പ്പിച്ചിരുന്ന ഈ കേന്ദ്രം ഇസ്രായേല്‍ വ്യോമസേനയുടെ ഒരു ലോജിസ്റ്റിക് ഹബ്ബായാണ് പ്രവര്‍ത്തിച്ചിരുന്നത്. ശത്രുരാജ്യത്തിന് മുകളില്‍ വച്ച് ഇസ്രായേല്‍ പൈലറ്റുമാര്‍ വെടിയേറ്റു വീഴുകയാണെങ്കില്‍ അവരെ വേഗത്തില്‍ രക്ഷപ്പെടുത്താനുള്ള സെര്‍ച്ച് ആന്‍ഡ് റെസ്‌ക്യൂ ടീമുകളെയും ഇവിടെ വിന്യസിച്ചിരുന്നു.
ഇസ്രായേലില്‍ നിന്ന് ഏകദേശം 1,000 മൈല്‍ അകലെയാണ് ഇറാന്‍ സ്ഥിതി ചെയ്യുന്നത്. ഇറാഖിലെ ഈ താവളം ആ ദൂരം ഗണ്യമായി കുറയ്ക്കുകയും, ടെല്‍ അവീവിന് ദീര്‍ഘകാല വ്യോമ പ്രവര്‍ത്തനങ്ങള്‍ സുഗമമായി നടത്താന്‍ സഹായകമാവുകയും ചെയ്തു.
മേഖലയില്‍ അസാധാരണമായ സൈനിക നീക്കങ്ങള്‍ നടക്കുന്നതായി ഒരു ആട്ടിടയന്‍ അറിയിച്ചതായി ഇറാഖ് ഔദ്യോഗിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതേത്തുടര്‍ന്ന് ഇറാഖ് സൈന്യം അന്വേഷണത്തിനായി സൈനികരെ അയച്ചു. അവര്‍ സൈറ്റിലേക്ക് എത്തുന്നത് തടയാന്‍ ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ ഒരു ഇറാഖി സൈനികന്‍ കൊല്ലപ്പെടുകയും രണ്ട് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. തുടര്‍ന്ന് കൂടുതല്‍ സൈനിക യൂണിറ്റുകള്‍ നടത്തിയ തിരച്ചിലില്‍, അവിടെ സൈനിക സാന്നിധ്യം ഉണ്ടായിരുന്നുവെന്ന് സ്ഥിരീകരിക്കുന്ന തെളിവുകള്‍ ലഭിച്ചു.
ഇസ്രായേല്‍ താവളത്തെക്കുറിച്ചുള്ള സ്ഥിരീകരണത്തിന് ശേഷം, ഇറാഖിന്റെ ജോയിന്റ് ഓപ്പറേഷന്‍സ് കമാന്‍ഡ് ഡെപ്യൂട്ടി കമാന്‍ഡര്‍ ലെഫ്റ്റനന്റ് ജനറല്‍ ഖൈസ് അല്‍-മുഹമ്മദാവി പറഞ്ഞത് ഇങ്ങനെയാണ്: 'യാതൊരു ഏകോപനമോ അനുമതിയോ ഇല്ലാതെയാണ് ഈ അവിവേകപൂര്‍ണ്ണമായ ഓപ്പറേഷന്‍ നടന്നത്. വ്യോമാക്രമണത്തിന് മുമ്പ് തന്നെ അവിടെ ചില സേനകള്‍ നിലയുറപ്പിച്ചിരുന്നുവെന്ന് വ്യക്തമാണ്.'
ആക്രമണത്തിന്റെ പേരില്‍ ഇറാഖ് പിന്നീട് ഐക്യരാഷ്ട്രസഭയില്‍ പരാതി നല്‍കുകയും കുറ്റം അമേരിക്കയുടെ മേല്‍ ചുമത്തുകയും ചെയ്തു. എന്നാല്‍ ആ പ്രത്യേക ആക്രമണത്തില്‍ തങ്ങള്‍ക്ക് പങ്കില്ലെന്ന് യുഎസ് ഉദ്യോഗസ്ഥര്‍ വാള്‍ സ്ട്രീറ്റ് ജേണലിനോട് വ്യക്തമാക്കി.
ജനവാസമില്ലാത്ത വിശാലമായ പടിഞ്ഞാറന്‍ ഇറാഖി മരുഭൂമി രഹസ്യ സൈനിക പ്രവര്‍ത്തനങ്ങള്‍ക്ക് അനുയോജ്യമായ സ്ഥലമാണ്. 1991-ലും 2003-ലും സദ്ദാം ഹുസൈനെതിരായ നീക്കങ്ങള്‍ക്കിടയില്‍ യുഎസ് സൈന്യവും ഇതേ പ്രദേശം ഉപയോഗിച്ചിരുന്നു.
Summary: A local shepherd in Iraq noticed something unusual. Helicopters were flying low, and mysterious movements were stirring in a desolate stretch of the western desert. What the shepherd did not know was that Israel had built a secret base there to aid its war against Iran.
According to a report by The Wall Street Journal, citing US officials, Israel established a military base in the Iraqi desert to support its air campaign against Iran. The base was set up just before the conflict began. While the United States was aware of its existence, Iraq was not.
The facility housed Israeli special forces and served as a logistical hub for the Israeli Air Force. Search and rescue teams were also stationed there, ready to quickly recover Israeli pilots if they were shot down over enemy territory.
Iran is located approximately 1,000 miles from Israel. This base in Iraq significantly reduced that distance, helping Tel Aviv sustain long-term aerial operations more effectively.
Iraqi state media reported that a shepherd flagged unusual military activity in the region. Following this, the Iraqi military dispatched soldiers to investigate. To prevent them from reaching the site, Israel carried out an airstrike that killed one Iraqi soldier and injured two others. Subsequently, additional military units conducted a search and recovered evidence confirming a recent military presence at the location.
Following the confirmation of the Israeli base, Lieutenant General Qais al-Mohammadawi, Deputy Commander of Iraq’s Joint Operations Command, stated:


COMMENTS