ലോക ജനതക്ക് ആശ്വാസമേകി ഇറാൻ- യുഎസ് യുദ്ധം അവസാനിക്കുന്നു എന്ന് റിപ്പോർട്ടുകൾ. ഇറാൻ ഇന്നു തന്നെ സമാധാന കരാറിന് സമ്മതിച്ചേക്കുമെന്ന് ന്ന് യുഎസ...
ലോക ജനതക്ക് ആശ്വാസമേകി ഇറാൻ- യുഎസ് യുദ്ധം അവസാനിക്കുന്നു എന്ന് റിപ്പോർട്ടുകൾ. ഇറാൻ ഇന്നു തന്നെ സമാധാന കരാറിന് സമ്മതിച്ചേക്കുമെന്ന് ന്ന് യുഎസ് വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയോ സൂചന നൽകി. പാക്കിസ്ഥാൻ സൈനിക മേധാവി അസിം മുനീർ ഉന്നത ഇറാനിയൻ നേതൃത്വവുമായി ടെഹ്റാനിൽ കൂടിക്കാഴ്ച നടത്തുന്നതിനിടെയാണ് മാർക്കോ റൂബിയോയുടെ പരാമർശം.
ഇറാനുമായുള്ള കരാറിലേക്ക് ചില പുരോഗതികൾ ഉണ്ടെന്നും ഇനിയും കൂടുതൽ കാര്യങ്ങൾ ചെയ്യേണ്ടതുണ്ടെന്നും മാർക്കോ റൂബിയോ പറഞ്ഞു. അതേസമയം, വെടിനിർത്തൽ കാലയളവിൽ സായുധ സേനയെ പുനരുജ്ജീവിപ്പിച്ചതായും യുദ്ധം വീണ്ടും ആരംഭിച്ചാൽ ശക്‌തമായ മറുപടി നൽകുമെന്നും ഇറാൻ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഘർ ഖാലിബാഫ് പ്രതികരിച്ചു.
അതേസമയം സമാധാന ശ്രമങ്ങൾ പരാജയപ്പെട്ടാൽ ഇറാനെതിരെ വീണ്ടും യുഎസ് സൈനിക നടപടിക്കൊരുങ്ങിയേക്കും. ഇപ്പോൾ നടക്കുന്ന മധ്യസ്‌ഥ ചർച്ചയിലും ഫലം കണ്ടില്ലെങ്കിൽ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഇറാനെതിരെ സൈനിക നടപടിയെടുത്തേക്കുമെന്ന് യുഎസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
Key Words :Iran- US War

COMMENTS