യുദ്ധം അവസാനിക്കുന്നു, കരാര്‍ 19ന് ജനീവയില്‍ ഒപ്പിടും, ഹോര്‍മുസ് ഉപാധികളില്ലാതെ തുറക്കും

.

കിംഗ് കോലി പടനയിച്ചു, ഗുജറാത്തിനെ വീഴ്ത്തി ആര്‍ സി ബിക്കു തുടര്‍ച്ചയായ രണ്ടാം കിരീടം

RCB Clinches Back-to-Back Titles with King Kohli’s Spectacular Six


അഹമ്മദാബാദ്: ഏതാണ്ട് ഏകപക്ഷീയമായ ഐപിഎല്‍ 2026 ഫൈനലില്‍ കിംഗ് കോലിയുടെ അത്യുഗ്രന്‍ സിക്സറോടെ കിരീടം വീണ്ടും ബംഗളൂരുവിലേക്ക്. ഗുജറാത്ത് ടൈറ്റന്‍സിനെ തകര്‍ത്ത് റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരു തുടര്‍ച്ചയായ രണ്ടാം തവണയും കിരീടം ചൂടി. ആദ്യം ബാറ്റ് ചെയ്ത ഗുജറാത്ത് ടൈറ്റന്‍സ് ഉയര്‍ത്തിയ 155 റണ്‍സ് വെല്ലുവിളി 12 പന്തുകള്‍ ബാക്കിനില്ക്കെ ആര്‍ സി ബി മറികടക്കുകയായിരുന്നു. അഞ്ചു വിക്കറ്റിനാണ് ആര്‍സിബിയുടെ വിജയം. 

156 റണ്‍സ് എന്ന വിജയലക്ഷ്യം പിന്തുടര്‍ന്ന ആര്‍സിബി ബാറ്റിംഗ് നിര, മെഗാ മത്സരങ്ങളിലെ മാന്ത്രികന്‍ വിരാട് കോലി നയിച്ച ഐതിഹാസിക ഇന്നിങ്‌സിന്റെ കരുത്തില്‍ മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. റാഷിദ് ഖാന്റെ സ്പിന്‍ കെണിയില്‍ മധ്യനിരയില്‍ ചെറിയൊരു തകര്‍ച്ച നേരിട്ടെങ്കിലും, വെറും 18 ഓവറില്‍ ആര്‍സിബി ലക്ഷ്യം കണ്ടു.



42 പന്തില്‍ 9 ഫോറുകളും മൂന്നു സിക്‌സുകളും നിറം ചാര്‍ത്തിയതായിരുന്നു കോലിയുടെ ഇന്നിംഗ്‌സ്. 75 റണ്‍സാണ് കോലയുടെ സമ്പാദ്യം. കോലിയും വെങ്കിടേഷ് അയ്യരും ചേര്‍ന്ന് 32 (16) മിന്നുന്ന തുടക്കമാണ് ആര്‍സിബിക്കു നല്കിയത്. ക്യാപ്ടന്‍ രജത് പടിദാര്‍ 13 പന്തില്‍ 15 റണ്‍സെടുത്ത് പുറത്തായി. 17 പന്തില്‍ 24 റണ്‍സെടുത്ത ടിം ഡേവിഡിന്റെ ഇന്നിംഗ്‌സ് വിജയത്തില്‍ നിര്‍ണായകമായി. ജിതേഷ് ശര്‍മ 11 റണ്‍സുമായി പുറത്താകാതെ നിന്നു.


ഗുജറാത്തിനായി റാഷിദ് ഖാന്‍ രണ്ടു വിക്കറ്റ് വീഴ്ത്തിയപ്പോള്‍ മുഹമ്മദ് സിറാജ്, കഗീസോ റബാഡ, അര്‍ഷദ് ഖാന്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി.
റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു ടോസ് നേടി ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത ഗുജറാത്ത് ടൈറ്റന്‍സിന് നിശ്ചിത 20 ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 155 റണ്‍സ് മാത്രമേ നേടാനായുള്ളൂ.

ബെംഗളൂരു ബൗളര്‍മാരുടെ മികച്ച പ്രകടനമാണ് ഗുജറാത്തിനെ ചെറിയ സ്‌കോറില്‍ ഒതുക്കാന്‍ സഹായിച്ചത്. ടൈറ്റന്‍സ് നിരയില്‍ ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലിന് 10 റണ്‍സ് മാത്രമാണ് നേടാനായത്. ഓപ്പണറര്‍ സായ് സുദര്‍ശന്‍ 12 പന്തില്‍ 12 റണ്‍സെടുത്ത് പുറത്തായി.

ഗുജറാത്തിന്റെ തുടക്കം പാളുന്ന കാഴ്ചയാണ് ഫൈനലില്‍ കണ്ടത്. സൂപ്പര്‍ ഓപ്പണര്‍മാരായ ശുഭ്മന്‍ ഗില്ലിനെ (10) ജോഷ് ഹേസല്‍വുഡും, സായ് സുദര്‍ശനെ (12) ഭുവനേശ്വര്‍ കുമാറും പവര്‍പ്ലേയില്‍ തന്നെ പുറത്താക്കി. 

പിന്നാലെ വന്ന ജോസ് ബട്ട്‌ലറെ ക്രുനാല്‍ പാണ്ഡ്യ സ്റ്റംപിംഗിലൂടെ പുറത്താക്കിയതോടെ ഗുജറാത്ത് തീര്‍ത്തും പ്രതിരോധത്തിലായി. മധ്യനിരയില്‍ അര്‍ഷാദ് ഖാനും റാഷിദ് ഖാനും ചെറിയ വെടിക്കെട്ടുകള്‍ നടത്തിയെങ്കിലും ആര്‍സിബി ബൗളര്‍മാര്‍ കൃത്യമായ ഇടവേളകളില്‍ വിക്കറ്റുകള്‍ വീഴ്ത്തി മത്സരം തങ്ങളുടെ നിയന്ത്രണത്തിലാക്കി.


37 പത്തില്‍ 50 റണ്‍സെടുത്ത വാഷിംഗ്ടണ്‍ സുന്ദര്‍ മാത്രമാണ് ഗുജറാത്ത് നിരയില്‍ തിളങ്ങിയത്.  ഒരു വശത്ത് വിക്കറ്റുകള്‍ തുടരെ വീണപ്പോഴും അര്‍ധസെഞ്ചുറി (50*) നേടി പുറത്താകാതെ നിന്ന വാഷിംഗ്ടണ്‍ സുന്ദറുടെ പോരാട്ടമാണ് ഗുജറാത്തിനെ 150 കടത്തിയത്.

18 പന്തില്‍ 20 റണ്‍സെടുത്ത നിഷാന്ത് സിന്ധുവാണ് പിന്നെ ഗുജറാത്തിനു വേണ്ടി കൂടുതല്‍ റണ്‍സെടുത്തത്. 

ഭുവനേശ്വര്‍ കുമാറും ജോഷ് ഹേസല്‍വുഡും ഉള്‍പ്പെടുന്ന ആര്‍സിബി ബൗളിംഗ് നിര തുടക്കം മുതല്‍ക്കേ കൃത്യതയാര്‍ന്ന ബൗളിംഗിലൂടെ ഗുജറാത്ത് ബാറ്റര്‍മാരെ സമ്മര്‍ദ്ദത്തിലാക്കി. മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തിയ റാസിഖ് സലാം ദാറും രണ്ട് വിക്കറ്റുകള്‍ വീതം വീഴ്ത്തിയ ഭുവനേശ്വര്‍ കുമാറും ജോഷ് ഹേസല്‍വുഡും ബൗളിംഗില്‍ തിളങ്ങി.


Summary: In a largely one-sided IPL 2026 final, Royal Challengers Bengaluru (RCB) brought the trophy back home, sealed in style with a magnificent six from King Kohli. By defeating Gujarat Titans (GT), RCB was crowned champions for the second consecutive year. Chasing a target of 156 runs set by Gujarat Titans, RCB comfortably crossed the finish line with 12 balls to spare, securing a comprehensive 5-wicket victory.

The RCB batting unit put on a masterclass in their chase, anchored by a legendary innings from the "Man of Mega Moments," Virat Kohli. Despite a brief middle-order stumble triggered by Rashid Khan's spin trap, RCB clinical reached the target in just 18 overs.

The Run Chase Summary

Virat Kohli’s Masterclass: Kohli's spectacular innings of 75 off 42 balls* was studded with 9 fours and 3 sixes.

The Opening Salvo: Kohli and Venkatesh Iyer provided a blazing start, with Iyer smashing a quickfire 32 off 16 balls.

Middle Order & Finisher: Captain Rajat Patidar was dismissed for 15 runs off 13 balls. Following a minor collapse, Tim David’s crucial cameo of 24 runs off 17 balls proved decisive in the victory, while Jitesh Sharma remained unbeaten on 11.

GT Bowling: For Gujarat Titans, Rashid Khan picked up two wickets, while Mohammed Siraj, Kagiso Rabada, and Arshad Khan claimed one wicket each.

First Innings: GT's Batting Struggles

Earlier in the day, Royal Challengers Bengaluru won the toss and elected to bowl. Batting first, Gujarat Titans were restricted to a modest 155/8 in their designated 20 overs due to a disciplined performance by the RCB bowlers.

The Titans got off to a disastrous start as RCB's frontline pacers put them under immediate pressure in the Powerplay.

Captain Shubman Gill was dismissed for just 10 runs by Josh Hazlewood.

Opener Sai Sudharsan managed only 12 runs off 12 balls before falling to Bhuvneshwar Kumar.

Jos Buttler was soon stumped off Krunal Pandya's bowling, leaving Gujarat in deep trouble.

The Lone Fightback

Down the order, Arshad Khan and Rashid Khan played minor cameos, but RCB bowlers kept taking wickets at regular intervals to maintain total control.

Lone Warrior: Washington Sundar was the sole shining light for Gujarat Titans. Fighting a lonely battle while wickets tumbled at the other end, Sundar smashed an unbeaten half-century (50 off 37 balls*) to guide Gujarat past the 150-run mark. Nishant Sindhu was the next highest scorer with 20 runs off 18 balls.

RCB Bowling Figures

The RCB bowling attack, led by Bhuvneshwar Kumar and Josh Hazlewood, choked the GT batters right from the start with precise line and length.

Rasikh Salam Dar: 3 wickets

Bhuvneshwar Kumar: 2 wickets

Josh Hazlewood: 2 wickets


COMMENTS


Name

',5,11,2,a,5,Accident,7,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,730,Cinema,1297,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,33,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,3,guruvayur,1,hartal,1,ind,1,indi,1,India,7722,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,kejrival,1,ker,1,kera,7,keral,2,Kerala,18323,Kochi.,2,Latest News,3,lifestyle,336,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,2545,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,405,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pra,2,prav,1,pravasi,1028,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,1212,Tamil Nadu,2,Tax,1,tc,1,temple,1,Tennis,1,Video,2,Vladimir Putin,1,World,2498,
ltr
item
www.vyganews.com: കിംഗ് കോലി പടനയിച്ചു, ഗുജറാത്തിനെ വീഴ്ത്തി ആര്‍ സി ബിക്കു തുടര്‍ച്ചയായ രണ്ടാം കിരീടം
കിംഗ് കോലി പടനയിച്ചു, ഗുജറാത്തിനെ വീഴ്ത്തി ആര്‍ സി ബിക്കു തുടര്‍ച്ചയായ രണ്ടാം കിരീടം
RCB Clinches Back-to-Back Titles with King Kohli’s Spectacular Six
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiczQMnJXPMoNbKlJudu28EhIYEee9epPCjqDX4Stp6h2Ihyphenhyphen3OJ2EKRqIHe1iwIIBg8Y1dJxkVdZW3_Hm-62kdacEYMqtAMw-mDus3_EecvCLH8RKFRlQg-fkCnqGCPPTM2iDd4ATt9ED0lYfZiHSqHoE4NeBt3dB2sutn7D8BGcp3BxHMLTiL1JC_qPZk/w640-h384/IPL%20RCB1.jpg
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiczQMnJXPMoNbKlJudu28EhIYEee9epPCjqDX4Stp6h2Ihyphenhyphen3OJ2EKRqIHe1iwIIBg8Y1dJxkVdZW3_Hm-62kdacEYMqtAMw-mDus3_EecvCLH8RKFRlQg-fkCnqGCPPTM2iDd4ATt9ED0lYfZiHSqHoE4NeBt3dB2sutn7D8BGcp3BxHMLTiL1JC_qPZk/s72-w640-c-h384/IPL%20RCB1.jpg
www.vyganews.com
https://www.vyganews.com/2026/05/ipl-final-gujarat-restricted-to-155-for.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2026/05/ipl-final-gujarat-restricted-to-155-for.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy