ആലപ്പുഴ: കോൺഗ്രസ് ദേശീയ നേതാവ് കെ.സി. വേണുഗോപാലിനെതിരെ ആലപ്പുഴയിൽ പ്രതിഷേധം. ആലപ്പുഴ ഡി.സി.സി ഓഫീസിന് സമീപമാണ് കെ.സി. വേണുഗോപാലിനെതിരെ '...
ആലപ്പുഴ: കോൺഗ്രസ് ദേശീയ നേതാവ് കെ.സി. വേണുഗോപാലിനെതിരെ ആലപ്പുഴയിൽ പ്രതിഷേധം. ആലപ്പുഴ ഡി.സി.സി ഓഫീസിന് സമീപമാണ് കെ.സി. വേണുഗോപാലിനെതിരെ 'കോൺഗ്രസ് സഹയാത്രികർ' എന്ന പേരിൽ ഫ്ലക്സ് ബോർഡുകൾ ഉയർന്നത്. ജില്ലയിൽ വീണ്ടുമൊരു ഉപതെരഞ്ഞെടുപ്പ് അടിച്ചേൽപ്പിക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ടാണ് ബോർഡുകൾ സ്ഥാപിച്ചിരിക്കുന്നത്.
'കോൺഗ്രസ് സഹയാത്രികർ' എന്ന് രേഖപ്പെടുത്തിയ ബോർഡുകളാണ് പ്രത്യക്ഷപ്പെട്ടത്. കെ.സി. വേണുഗോപാൽ മുഖ്യമന്ത്രി പദത്തിലേക്ക് എത്തുന്നതിനെച്ചൊല്ലിയുള്ള ചർച്ചകൾക്കിടയിലാണ് ഈ നീക്കം.ആവശ്യം: നിലവിൽ ആലപ്പുഴയിൽ നിന്നുള്ള എം.പി ആയിരിക്കെ, അദ്ദേഹം സംസ്ഥാന രാഷ്ട്രീയത്തിലേക്ക് മാറുന്നത് വഴി ജില്ലയിൽ മറ്റൊരു ഉപതെരഞ്ഞെടുപ്പ് അടിച്ചേൽപ്പിക്കാൻ അനുവദിക്കില്ലെന്നാണ് ബോർഡിലെ വാചകം.
ദിവസങ്ങൾക്ക് മുൻപ് ഇതേ സ്ഥലത്ത് കെ.സി. വേണുഗോപാലിനെ പിന്തുണച്ചും 'ഭാവി മുഖ്യമന്ത്രി' എന്ന് വിശേഷിപ്പിച്ചും അനുകൂല ഫ്ലക്സുകൾ പ്രത്യക്ഷപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ എതിർപ്പ് പ്രകടിപ്പിച്ചുകൊണ്ടുള്ള ബോർഡുകൾ വന്നത്. ഡി.സി.സി ഓഫീസിന് മുന്നിൽ പ്രത്യക്ഷപ്പെട്ട ഈ പ്രതിഷേധ ബോർഡുകൾ കോൺഗ്രസ് പ്രവർത്തകർ പിന്നീട് കീറിക്കളഞ്ഞു.
സംസ്ഥാനത്ത് മുഖ്യമന്ത്രി പദവിയെച്ചൊല്ലി കോൺഗ്രസിനുള്ളിൽ ചർച്ചകൾ സജീവമാകുന്നതിനിടെയാണ് കെ.സി. വേണുഗോപാലിന്റെ തട്ടകമായ ആലപ്പുഴയിൽ തന്നെ ഇത്തരം പോസ്റ്റർ യുദ്ധങ്ങൾ നടക്കുന്നത്.
Key Words : Alappuzha, K.C. Venugopal

COMMENTS