റായ്പുർ: ഛത്തീസ്ഗഡിലെ കാങ്കർ ജില്ലയിൽ മാവോയിസ്റ്റുകൾ സ്ഥാപിച്ച കുഴിബോംബുകൾ നിർവീര്യമാക്കുന്നതിനിടെയുണ്ടായ സ്ഫോടനത്തിൽ നാല് സുരക്ഷാ ഉദ്യോഗസ്ഥ...
റായ്പുർ: ഛത്തീസ്ഗഡിലെ കാങ്കർ ജില്ലയിൽ മാവോയിസ്റ്റുകൾ സ്ഥാപിച്ച കുഴിബോംബുകൾ നിർവീര്യമാക്കുന്നതിനിടെയുണ്ടായ സ്ഫോടനത്തിൽ നാല് സുരക്ഷാ ഉദ്യോഗസ്ഥർ വീരമൃത്യു വരിച്ചു.
കാങ്കറിലെ ചോട്ടെബെത്തിയ പോലീസ് സ്റ്റേഷൻ പരിധിയിലുള്ള വനമേഖലയിൽ ശനിയാഴ്ചയായിരുന്നു അപകടം.രഹസ്യവിവരത്തെത്തുടർന്ന് വനത്തിൽ തിരച്ചിൽ നടത്തുകയായിരുന്നു ഡിആർജി സംഘം. ഒരു ഐഇഡി (IED) വിജയകരമായി നിർവീര്യമാക്കിയ ശേഷം രണ്ടാമത്തേത് പുറത്തെടുക്കാൻ ശ്രമിക്കുമ്പോഴാണ് പൊട്ടിത്തെറിച്ചത്.
ഇൻസ്പെക്ടർ സുഖ്‌റാം വട്ടി, കോൺസ്റ്റബിൾമാരായ കൃഷ്ണ കോംറ, സഞ്ജയ് ഗാഡ്‌പാലെ എന്നിവർ സംഭവസ്ഥലത്തുതന്നെ മരണപ്പെട്ടു. ഗുരുതരമായി പരിക്കേറ്റ കോൺസ്റ്റബിൾ പരമാനന്ദ് കൊറാം ചികിത്സയിലിരിക്കെയാണ് അന്തരിച്ചത്.സംസ്ഥാനത്തെ മാവോയിസ്റ്റ് വിമുക്തമായി സർക്കാർ പ്രഖ്യാപിച്ചതിന് ശേഷം നടക്കുന്ന വലിയൊരു സ്ഫോടനമാണിത്.
സംഭവത്തിന് പിന്നാലെ പ്രദേശത്ത് സുരക്ഷാ സേന തിരച്ചിൽ ശക്തമാക്കിയിട്ടുണ്ട്. വീരമൃത്യു വരിച്ച ജവാന്മാരുടെ വിയോഗത്തിൽ മുഖ്യമന്ത്രിയും മറ്റ് ഉന്നത ഉദ്യോഗസ്ഥരും അനുശോചനം രേഖപ്പെടുത്തി.
Key words : IED explodes, Inspector killed, Chhattisgarh, Maoist Attack


COMMENTS