കൊച്ചി : കിഴക്കമ്പലം പാര്യത്തുകാവ് മലയിടംതുരുത്തിലെ ഉന്നതി ഒഴിപ്പിക്കലുമായി ബന്ധപ്പെട്ട ഹർജി തിങ്കളാഴ്ച ഹൈക്കോടതി പരിഗണിക്കും. സ്ഥലത്തെ ഭൂമി...
കൊച്ചി : കിഴക്കമ്പലം പാര്യത്തുകാവ് മലയിടംതുരുത്തിലെ ഉന്നതി ഒഴിപ്പിക്കലുമായി ബന്ധപ്പെട്ട ഹർജി തിങ്കളാഴ്ച ഹൈക്കോടതി പരിഗണിക്കും. സ്ഥലത്തെ ഭൂമിയുമായി ബന്ധപ്പെട്ട് കോടതിയിൽ നേരത്തെ തന്നെ ഉള്ള ഹർജിയാണ് തിങ്കളാഴ്ച കോടതി പരിഗണിക്കുന്നത്. ജസ്റ്റിസ് ടിആർ രവിയുടെ ബെഞ്ച് ആണ് ഹർജി പരിഗണിക്കുക. കണ്ണാട്ട് വീട്ടിൽ സുഭദ്രയും അംബികയും നൽകിയ ഹർജിയാണ് ഹൈക്കോടതി പരിഗണിക്കുക.
ഭൂമിയുടെ അവകാശം തങ്ങൾക്ക് അനുവദിച്ചുകൊണ്ടുള്ള പെരുമ്പാവൂർ മുൻസിഫ് കോടതി ഉത്തരവ് നടപ്പാക്കണമെന്നാണ് ഇവരുടെ ഹർജിയിലുള്ളത്. മാർച്ച് 19ന് ഹർജി പരിഗണിച്ച ഘട്ടത്തിൽ ഉത്തരവ് നടപ്പാക്കണമെന്ന് ഹൈക്കോടതി നിർദേശിച്ചിരുന്നു. പിന്നാലെയായിരുന്നു പെരുമ്പാവൂർ മുൻസിഫ് കോടതി ഉന്നതി ഒഴിപ്പിക്കാൻ ഉത്തരവിട്ടത്.
Key Words : High Court, Petition, Eviction, Malayodamthuruth

COMMENTS