High court rejecrs CMRL plea
കൊച്ചി: മാസപ്പടി കേസില്‍ സിഎംആര്‍എല്‍ ഹര്‍ജി തള്ളി ഹൈക്കോടതി. സിഎംആര്‍എല്‍ - എക്‌സാലോജിക് ദുരൂഹ ഇടപാടുമായി ബന്ധപ്പെട്ട ഹര്‍ജിയാണ് ഹൈക്കോടതി തള്ളിയത്. ഈ വിഷയവുമായി ബന്ധപ്പെട്ട കേസിലെ ഇഡി അന്വേഷണം നിര്‍ത്തിവയ്ക്കണമെന്ന ആവശ്യമാണ് തള്ളിയത്.
സിഎംആര്‍എല്‍ കമ്പനിയും മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണ വിജയന്റെ കമ്പനിയും തമ്മിലുള്ള ദുരൂഹ ഇടപാടുമായി ബന്ധപ്പെട്ട കേസ് കോടതി ഇടപെട്ടതിനെ തുടര്‍ന്ന് താത്ക്കാലികമായി നിര്‍ത്തിവച്ചിരിക്കുകയായിരുന്നു. എന്നാല്‍ സ്‌റ്റേ മാറിയതോടെ ഇഡിക്ക് തുടര്‍നടപടികളിലേക്ക് കടക്കാനാകും.
Keywords: High court, CMRL, Veena Vijayan, Masappadi


COMMENTS