ഒന്നര വര്‍ഷം ഒളിച്ചിരുന്ന ശേഷം കൊറിയര്‍ ഓര്‍ഡര്‍ ചെയ്തു, ദാവൂദിന്റെ സഹായിയെ തുര്‍ക്കിയില്‍ നിന്നു പൊക്കി ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍

Hiding for a Year and a Half, Caught After Ordering a Courier: Indian Agencies Nab Dawood Aide in Turkey


ന്യൂഡല്‍ഹി: പിടികിട്ടാപ്പുള്ളിയായ അധോലോക നായകന്‍ ദാവൂദ് ഇബ്രാഹിമിന്റെ അടുത്ത സഹായിയും അന്താരാഷ്ട്ര മയക്കുമരുന്ന് കടത്തുകാരനുമായ മുഹമ്മദ് സലിം ഡോളയെ തുര്‍ക്കിയില്‍ നിന്ന് ഇന്ത്യയിലെത്തിച്ചു.

മുംബയിലെ ഡോംഗ്രി സ്വദേശിയായ ഡോളയെ 2024-ല്‍ ഇന്ത്യയുടെ അഭ്യര്‍ത്ഥനപ്രകാരം പുറപ്പെടുവിച്ച ഇന്റര്‍പോള്‍ റെഡ് നോട്ടീസിന്റെ അടിസ്ഥാനത്തിലാണ് തുര്‍ക്കിയില്‍ വച്ച് അറസ്റ്റ് ചെയ്തത്. ഇന്ത്യയിലെ ഒന്നിലധികം മയക്കുമരുന്ന് കടത്ത് കേസുകളില്‍ പ്രതിയായ 59-കാരനായ ഇയാള്‍ കുറേക്കാലമായി ഒളിവില്‍ കഴിയുകയായിരുന്നു.

വര്‍ഷങ്ങളായി ഇന്ത്യന്‍ സുരക്ഷാ ഏജന്‍സികള്‍ ഡോളയെ കണ്ടെത്താനുള്ള ശ്രമത്തിലായിരുന്നു. ഇയാളെ കണ്ടെത്തുന്നത് വൈക്കോല്‍ കൂനയില്‍ സൂചി തിരയുന്നത് പോലെയാണെന്നാണ് ഓപ്പറേഷനില്‍ പങ്കെടുത്ത ഉദ്യോഗസ്ഥര്‍ വിശേഷിപ്പിച്ചത്. എന്നാല്‍, ഇയാള്‍ക്ക് പറ്റിയ ഒരു ചെറിയ പിഴവ് ഒടുവില്‍ അറസ്റ്റിലേക്ക് നയിച്ചു.

ഇന്ത്യന്‍ സുരക്ഷാ ഏജന്‍സികളെ ഭയന്ന് സലിം ഡോള ഇന്ത്യയില്‍ നിന്ന് ഇസ്താംബൂളിലേക്ക് കടക്കുകയും അവിടെ ഒളിവില്‍ കഴിയുകയുമായിരുന്നു. ഒന്നര വര്‍ഷത്തോളം അയാള്‍ തന്റെ മുറിയില്‍ നിന്ന് പുറത്തിറങ്ങുകയോ ആരോടും നേരിട്ട് ബന്ധപ്പെടുകയോ ചെയ്തിരുന്നില്ല. എന്നാല്‍, കുറച്ചു ദിവസങ്ങള്‍ക്ക് മുമ്പ് തന്റെ ഒളിത്താവളത്തിലേക്ക് ഒരു കൊറിയര്‍ ഓര്‍ഡര്‍ ചെയ്തതാണ് ഇയാള്‍ക്ക് വിനയായത്.

ഈ ഇടപാടിലൂടെയാണ് ഇന്റര്‍പോളിന്റെ സഹായത്തോടെ ഇന്ത്യന്‍ ഏജന്‍സികള്‍ക്ക് ഡോളയുടെ കൃത്യമായ ലൊക്കേഷന്‍ കണ്ടെത്താനായത്. തുടര്‍ന്ന് ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ ഇസ്താംബൂള്‍ പോലീസിനെ വിവരമറിയിക്കുകയും, അവര്‍ ഒളിത്താവളം റെയ്ഡ് ചെയ്ത് ഇയാളെ പിടികൂടുകയുമായിരുന്നു. ചൊവ്വാഴ്ചയാണ് ഇയാളെ തുര്‍ക്കിയില്‍ നിന്ന് ഡല്‍ഹിയിലെത്തിച്ചത്.

സലിം ഡോളയുടെ മുറിയില്‍ നടത്തിയ പരിശോധനയില്‍ രണ്ട് ഇന്ത്യന്‍ പാസ്പോര്‍ട്ടുകളും ഒരു ബള്‍ഗേറിയന്‍ പാസ്പോര്‍ട്ടും കണ്ടെടുത്തു. 'ഹംസ' എന്ന വ്യാജപേരില്‍ ബള്‍ഗേറിയന്‍ പാസ്പോര്‍ട്ട് ഉപയോഗിച്ചാണ് ഇയാള്‍ തുര്‍ക്കിയില്‍ താമസിച്ചിരുന്നത്. ഇയാളുടെ ബള്‍ഗേറിയന്‍ പാസ്പോര്‍ട്ട് ഒറിജിനലാണോ അതോ വ്യാജമാണോ എന്ന് പരിശോധിച്ചുവരികയാണ്.

വ്യാഴാഴ്ച, മുംബയിലെ പ്രാദേശിക കോടതി ഡോളയെ മെയ് 8 വരെ നര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോയുടെ കസ്റ്റഡിയില്‍ വിട്ടു. ദാവൂദ് ഇബ്രാഹിമുമായി ബന്ധമുള്ള അന്താരാഷ്ട്ര മയക്കുമരുന്ന് കടത്തുകാരനാണ് ഡോളയെന്നും, 2023 ജൂണില്‍ തെക്കന്‍ മുംബയില്‍ നിന്ന് പിടിച്ചെടുത്ത വന്‍തോതിലുള്ള മെഫെഡ്രോണ്‍ മയക്കുമരുന്നിന്റെ പ്രധാന വിതരണക്കാരന്‍ ഇയാളാണെന്നും അന്വേഷണ ഏജന്‍സി കോടതിയെ അറിയിച്ചു.

Summary:  Mohammad Salim Dola, a close associate of fugitive underworld don Dawood Ibrahim and an international drug trafficker, has been extradited to India from Turkey.

Dola, a resident of Dongri, Mumbai, was arrested in Turkey based on an Interpol Red Notice issued at India's request in 2024. The 59-year-old was wanted in multiple narcotics trafficking cases in India and had been on the run for a significant period.

For years, Indian security agencies had been tracking Dola. Officials involved in the operation described the task as "searching for a needle in a haystack." However, a single mistake eventually led to his capture.

Fearing Indian security agencies, Salim Dola fled India for Istanbul and went deep underground. For a year and a half, he reportedly never stepped out of his room and avoided direct communication with anyone. His downfall came just a few days ago when he ordered a courier delivery to his hideout.

It was through this transaction that Indian agencies, with the help of Interpol, managed to pinpoint his exact location. Indian officials immediately alerted the Istanbul police, who raided the premises and took him into custody. He was brought from Turkey to Delhi on Tuesday.

COMMENTS


Name

',5,11,2,a,5,Accident,7,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,709,Cinema,1297,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,33,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,3,guruvayur,1,hartal,1,ind,1,indi,1,India,7657,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,kejrival,1,ker,1,kera,7,keral,2,Kerala,18092,Kochi.,2,Latest News,3,lifestyle,327,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,2528,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,402,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pra,1,prav,1,pravasi,998,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,1197,Tamil Nadu,2,Tax,1,tc,1,temple,1,Tennis,1,Video,2,Vladimir Putin,1,World,2469,
ltr
item
www.vyganews.com: ഒന്നര വര്‍ഷം ഒളിച്ചിരുന്ന ശേഷം കൊറിയര്‍ ഓര്‍ഡര്‍ ചെയ്തു, ദാവൂദിന്റെ സഹായിയെ തുര്‍ക്കിയില്‍ നിന്നു പൊക്കി ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍
ഒന്നര വര്‍ഷം ഒളിച്ചിരുന്ന ശേഷം കൊറിയര്‍ ഓര്‍ഡര്‍ ചെയ്തു, ദാവൂദിന്റെ സഹായിയെ തുര്‍ക്കിയില്‍ നിന്നു പൊക്കി ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍
Hiding for a Year and a Half, Caught After Ordering a Courier: Indian Agencies Nab Dawood Aide in Turkey
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgSErHhLQiQ7mvHkojlgDqR7u2C_PACqAjAqDn9-w65E-FEMpiJXXgsKZLcQN_VFAsr7Sm70icpNiHT0sgak7jW2-cYa_Bh1Gy-n6Xc3uV989GOnq4O8lMxG-U_ArDBT1C06u08veIl89TyB20ZZyxQ3UJu3NIjNq9JuaOKRmNB76mmUVyP6U32wjlianM/s320/Dawood%20aide.jpg
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgSErHhLQiQ7mvHkojlgDqR7u2C_PACqAjAqDn9-w65E-FEMpiJXXgsKZLcQN_VFAsr7Sm70icpNiHT0sgak7jW2-cYa_Bh1Gy-n6Xc3uV989GOnq4O8lMxG-U_ArDBT1C06u08veIl89TyB20ZZyxQ3UJu3NIjNq9JuaOKRmNB76mmUVyP6U32wjlianM/s72-c/Dawood%20aide.jpg
www.vyganews.com
https://www.vyganews.com/2026/05/hiding-for-year-and-half-caught-after.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2026/05/hiding-for-year-and-half-caught-after.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy