തിരുവനന്തപുരം : വരും ദിവസങ്ങളിൽ മഴ കൂടുതൽ കനക്കുമെന്ന് സൂചന. മധ്യ, തെക്കൻ കേരളത്തിലാണ് മഴ കൂടുതൽ. ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ...
തിരുവനന്തപുരം : വരും ദിവസങ്ങളിൽ മഴ കൂടുതൽ കനക്കുമെന്ന് സൂചന. മധ്യ, തെക്കൻ കേരളത്തിലാണ് മഴ കൂടുതൽ. ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കണ്ണൂർ ജില്ലകളിൽ യെലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട ഇടങ്ങളിൽ 24 മണിക്കൂറിൽ 64.5 മുതൽ 115.5 മില്ലി മീറ്റർ വരെ മഴ ലഭിക്കാൻ സാധ്യതയുണ്ട്.
മിന്നലോടു കൂടിയ മഴയ്ക്കൊപ്പം മണിക്കൂറിൽ 40 മുതൽ 50 കി ലോമീറ്റർ വരെ വേഗത്തിൽ കാറ്റിനും സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണം. നാളെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, കോഴിക്കോട് ജില്ലകളിൽ യെലോ അലർട്ട് തുടരും. 10ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലും യെലോ അലർട്ട് തുടരും. പല ജില്ലകളിലും ചൂടിന് കാര്യമായ കുറവുണ്ട്. പാലക്കാട്ട് താപനില 40 ഡിഗ്രിക്കു താഴെയെത്തി.
Key Words : Kerala Rain, Yellow Alert

COMMENTS