G.Sudhakaran sworn as pro tem speaker
തിരുവനന്തപുരം: നിയമസഭയുടെ പ്രോടേം സ്പീക്കറായി ജി.സുധാകരന്‍ എം.എല്‍.എ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ലോക്ഭവനില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ സത്യവാചകം ചൊല്ലിക്കൊടുത്തു. പതിനാറാം നിയമസഭയിലെ ആദ്യ അംഗമായാണ് ജി.സുധാകരന്‍ അധികാരമേറ്റത്.
ചടങ്ങില്‍ മുഖ്യമന്ത്രി വി.ഡി സതീശന്‍ അടക്കമുള്ളവര്‍ പങ്കെടുത്തു. ഇതോടെ വ്യാഴാഴ്ച നടക്കുന്ന എം.എല്‍.എമാരുടെ സത്യപ്രതിജ്ഞ ജി.സുധാകരന്റെ നേതൃത്വത്തിലായിരിക്കും. അതേസമയം സ്പീക്കറായി തിരുവഞ്ചൂര്‍ രാധാകൃഷ്ണനെയും ഡെപ്യൂട്ടി സ്പീക്കറായി ഷാനിമോള്‍ ഉസ്മാനെയും വിജയിപ്പിക്കാനാണ് നീക്കം.
Keywords: G.Sudhakaran, Pro tem speaker, Sworn, Niyamasbha


COMMENTS