പാലക്കാട്: താൻ ഇനി അഭിനയരംഗത്തുണ്ടാകില്ലെന്നും പൂർണ്ണസമയ രാഷ്ട്രീയ പ്രവർത്തകനായി പാലക്കാടിനായി പ്രവർത്തിക്കുമെന്നും നിയുക്ത എം.എൽ.എ രമേഷ് പി...
പാലക്കാട്: താൻ ഇനി അഭിനയരംഗത്തുണ്ടാകില്ലെന്നും പൂർണ്ണസമയ രാഷ്ട്രീയ പ്രവർത്തകനായി പാലക്കാടിനായി പ്രവർത്തിക്കുമെന്നും നിയുക്ത എം.എൽ.എ രമേഷ് പിഷാരടി. നിയമസഭാ തിരഞ്ഞെടുപ്പിൽ പാലക്കാട് മണ്ഡലത്തിൽ നിന്നും മികച്ച വിജയം നേടിയതിന് പിന്നാലെയാണ് പിഷാരടിയുടെ ഈ സുപ്രധാന പ്രഖ്യാപനം.
സിനിമയും സ്റ്റേജ് ഷോകളും തന്റെ പ്രധാന വരുമാന മാർഗ്ഗമായിരുന്നു. എന്നാൽ ഒരു ജനപ്രതിനിധിയായി തിരഞ്ഞെടുക്കപ്പെട്ട സാഹചര്യത്തിൽ ഇനിയുള്ള അഞ്ച് വർഷം മണ്ഡലത്തിലെ പ്രവർത്തനങ്ങൾക്കായി മാത്രം മാറ്റിവെക്കാനാണ് തീരുമാനം. അഭിനയം നിർത്തുന്നതോടെ വരുമാനത്തിൽ കുറവുണ്ടാകുമെന്നും, അതനുസരിച്ച് ജീവിതം ലളിതമാക്കാൻ താൻ തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കി.
ബിജെപിയുടെ മുതിർന്ന നേതാവ് ശോഭാ സുരേന്ദ്രനെ 13,147 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് രമേഷ് പിഷാരടി പരാജയപ്പെടുത്തിയത്. വോട്ട് ചോദിക്കുമ്പോൾ തന്നെ താൻ കേവലം ഒരു സിനിമാ താരമായല്ല, മറിച്ച് ഒരു രാഷ്ട്രീയ പ്രവർത്തകനായാണ് ജനങ്ങളെ സമീപിച്ചതെന്നും അദ്ദേഹം പറഞ്ഞു. മണ്ഡലത്തിലെ ജനങ്ങളുടെ പ്രശ്നങ്ങൾ നേരിട്ടറിഞ്ഞ് പ്രവർത്തിക്കാൻ ഈ തീരുമാനം സഹായിക്കുമെന്നാണ് പിഷാരടിയുടെ പ്രതീക്ഷ.
key words : Ramesh Pisharody

COMMENTS