Gold rate today in Kerala
കൊച്ചി: തുടര്‍ച്ചയായ രണ്ടാം ദിവസവും സംസ്ഥാനത്ത് സ്വര്‍ണ്ണവിലയില്‍ ഇടിവ്. ഗ്രാമിന് 40 രൂപയുടെയും പവന് 320 രൂപയുടെയും ഇടിവാണ് ഇന്നുണ്ടായത്. ഇതോടെ സ്വര്‍ണ്ണം ഗ്രാമിന് 14,580 രൂപയും പവന് 1,16,640 രൂപയുമായി. കഴിഞ്ഞ ദിവസം ഗ്രാമിന് 40 രൂപയുടെയും പവന് 320 രൂപയുടെയും ഇടിവാണ് ഉണ്ടായിരുന്നുത്.
അതേസമയം 18 കാരറ്റ് സ്വര്‍ണ്ണം ഗ്രാമിന് 30 രൂപ കുറഞ്ഞ് 11,980 രൂപയായി. അതേസമയം വെള്ളി വില മാറ്റമില്ലാതെ തുടരുന്നു. ഒരു ഗ്രാം വെള്ളിക്ക് 285 രൂപയാണുള്ളത്. അടുപ്പിച്ച് മൂന്നു ദിവസം കുതിച്ചതിന് ശേഷം വെള്ളിയാഴ്ച മുതലാണ് സ്വര്‍ണ്ണവിലയില്‍ ഇടിവ് വന്നുതുടങ്ങിയത്.
Keywords: Gold rate, Today, Decrease, Kerala


COMMENTS