Gold rate today in Kerala
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ്ണവിലയില്‍ നേരിയ ഇടിവ്. ഗ്രാമിന് 40 രൂപയുടെയും പവന് 320 രൂപയുടെയും ഇടിവാണ് ഇന്നുണ്ടായത്. ഇതോടെ ഒരു ഗ്രാം സ്വര്‍ണ്ണത്തിന് 14,620 രൂപയും പവന് 1,16,960 രൂപയുമായി.
അതേസമയം 18 കാരറ്റ് സ്വര്‍ണ്ണം ഗ്രാമിന് 35 രൂപ കുറഞ്ഞ് 12,075 രൂപയായി. എന്നാല്‍ വെള്ളി വില മാറ്റമില്ലാതെ തുടരുകയാണ്. ഒരു ഗ്രാം വെള്ളിക്ക് 285 രൂപയാണുള്ളത്.
അമേരിക്കയും ഇറാനും തമ്മില്‍ വീണ്ടും തര്‍ക്കമായതിനെ തുടര്‍ന്നാണ് സ്വര്‍ണ്ണവില വീണ്ടും താഴാന്‍ തുടങ്ങിയത്. ഇവര്‍ തമ്മിലുള്ള തര്‍ക്കം വീണ്ടും പരിഹരിക്കപ്പെട്ടാല്‍ എണ്ണ വില താഴുകയും സ്വര്‍ണ്ണവില കുതിക്കുകയും ചെയ്യുമെന്നാണ് വിലയിരുത്തല്‍.
Keywords: Gold rate, Today, Decrease, Kerala, Today


COMMENTS