Gold rate today in Kerala
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണ വില വീണ്ടും കുതിക്കുന്നു. സ്വര്‍ണ്ണം ഗ്രാമിന് 145 രൂപയുടെയും പവന് 1160 രൂപയുടെയും വര്‍ദ്ധനവാണ് ഇന്നുണ്ടായത്. ഇതോടെ ഒരു ഗ്രാം സ്വര്‍ണ്ണത്തിന് 14,450 രൂപയും പവന് 1,15,600 രൂപയുമായി. 18 കാരറ്റ് സ്വര്‍ണ്ണം ഗ്രാമിന് 125 രൂപ വര്‍ദ്ധിച്ച് 11,940 രൂപയായി.
വെള്ളി ഗ്രാമിന് 5 രൂപ വര്‍ദ്ധിച്ച് 280 രൂപയായി. അതേസമയം കഴിഞ്ഞ മൂന്നു ദിവസങ്ങളില്‍ സ്വര്‍ണ്ണവിലയില്‍ ഇടിവാണ് ഉണ്ടായിരുന്നതെങ്കില്‍ ഇപ്പോള്‍ കുതിച്ചുകയറ്റമാണ് ഉണ്ടായിരിക്കുന്നത്. അമേരിക്ക - ഇറാന്‍ യുദ്ധം, രാജ്യാന്തര വിപണിയിലെ ചലനങ്ങള്‍ എന്നിവയാണ് സ്വര്‍ണ്ണവിലയെ ബാധിക്കുന്നത്.
Keywords: Gold rate, Today, Increase, Kerala


COMMENTS