Gold rate today in Kerala
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ്ണവില വീണ്ടും ഉയര്‍ന്നു. ഗ്രാമിന് 30 രൂപയുടെയും പവന് 240 രൂപയുടെയും വര്‍ദ്ധനവാണ് ഇന്നുണ്ടായത്. ഇതോടെ സ്വര്‍ണ്ണം ഗ്രാമിന് 14,610 രൂപയും പവന് 1,16,880 രൂപയുമായി.
ഇതോടെ സംസ്ഥാനത്ത് ഒരു പവന്‍ സ്വര്‍ണ്ണം വാങ്ങണമെങ്കില്‍ പത്തു ശതമാനം പണിക്കൂലിയും ചേര്‍ത്ത് 1,32,500 രൂപയോളം നല്‍കേണ്ടി വരും.
അതേസമയം 18 കാരറ്റ് സ്വര്‍ണ്ണം ഗ്രാമിന് 25 രൂപ വര്‍ദ്ധിച്ച് 12,070 രൂപയായി. വെള്ളി ഗ്രാമിന് 285 രൂപയാണുള്ളത്. യുഎസ് - ഇറാന്‍ യുദ്ധം അവസാനിക്കുമെന്ന പ്രതീക്ഷയില്‍ രാജ്യാന്ത വിപണിയില്‍ വില വര്‍ദ്ധിച്ചതാണ് കേരളത്തിലും സ്വര്‍ണ്ണവില ഉയരാന്‍ കാരണം.
Keywords: Gold rate, Today, Increase, Kerala


COMMENTS