Gold rate today in Kerala
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ്ണവില വീണ്ടും കുതിച്ചുയരുന്നു. ഗ്രാമിന് 195 രൂപയുടെയും പവന് 1560 രൂപയുടെയും വര്‍ദ്ധനവാണ് ഇന്നുണ്ടായത്. ഇതോടെ സ്വര്‍ണ്ണം ഗ്രാമിന് 13,870 രൂപയും പവന് 1,10,960 രൂപയുമായി.
അതേസമയം 18 കാരറ്റ് സ്വര്‍ണ്ണം ഗ്രാമിന് 160 രൂപ ഉയര്‍ന്ന് 11,455 രൂപയായി. വെള്ളി ഗ്രാമിന് 10 രൂപ ഉയര്‍ന്ന് 265 രൂപയായി.
അതേസമയം ഇറാനും അമേരിക്കയും രമ്യതയിലായെന്നും ഹോര്‍മുസ് കടലിടുക്കില്‍ കുടുങ്ങിയ കപ്പലുകളെ മോചിപ്പിക്കുന്ന പ്രോജക്ട് ഫ്രിീഡം നടപടി ഹ്രസ്വകാലത്തേക്ക് നിര്‍ത്തിവച്ചെന്നുമുള്ള അമേരിക്കയുടെ പ്രഖ്യാപനവുമാണ് സ്വര്‍ണ്ണവില ഉയരാന്‍ കാരണം.
Keywords: Gold rate, Increase, Kerala, Today, Iran, America, War


COMMENTS