കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ വൻ ഇടിവ്. ഇന്നലെ മൂന്ന് തവണയായി വില ഉയർന്നതിന് നേർവിപരീതമായി, ഇന്ന് മൂന്ന് ഘട്ടങ്ങളിലായാണ് വില കുറഞ്ഞത്. ഇന്...
കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ വൻ ഇടിവ്. ഇന്നലെ മൂന്ന് തവണയായി വില ഉയർന്നതിന് നേർവിപരീതമായി, ഇന്ന് മൂന്ന് ഘട്ടങ്ങളിലായാണ് വില കുറഞ്ഞത്. ഇന്ന് മാത്രം പവന് 1,720 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 1,11,720 രൂപ എന്ന നിരക്കിലെത്തി.
ഇന്ന് രാവിലെ വ്യാപാരം ആരംഭിച്ചപ്പോൾ തന്നെ ഗ്രാമിന് 35 രൂപയും പവന് 280 രൂപയും കുറഞ്ഞിരുന്നു. എന്നാൽ ഉച്ചയോടെ വീണ്ടും വലിയ തോതിൽ വില ഇടിയുകയായിരുന്നു. ഗ്രാമിന് 13,785 രൂപ എന്ന നിരക്കിലാണ് നിലവിൽ വ്യാപാരം നടക്കുന്നത്.
അന്താരാഷ്ട്ര വിപണിയിൽ സ്വർണവില ഔൺസിന് 4,575 ഡോളറിലേക്ക് താഴ്ന്നതാണ് പ്രാദേശിക വിപണിയിലും പ്രതിഫലിച്ചത്. ആഗോള വിപണിയിലെ വിലക്കുറവും ഡോളറിന്റെ മൂല്യത്തിലുണ്ടായ മാറ്റങ്ങളുമാണ് പെട്ടെന്നുള്ള ഈ ഇടിവിന് കാരണമായി വിലയിരുത്തപ്പെടുന്നത്.ഇന്നലെ തുടർച്ചയായി വില വർദ്ധിച്ചതിൽ ആശങ്കയിലായിരുന്ന ഉപഭോക്താക്കൾക്കും വിവാഹ പാർട്ടികൾക്കും ആശ്വാസം പകരുന്നതാണ് ഇന്നത്തെ ഈ വലിയ വിലക്കുറവ്. വരും ദിവസങ്ങളിലും അന്താരാഷ്ട്ര വിപണിയിലെ മാറ്റങ്ങൾക്കനുസരിച്ച് വിലയിൽ വ്യതിയാനം ഉണ്ടായേക്കാം.
Key Words : Kerala Gold Rate

COMMENTS