Cricket

.

ഗില്ലും സുദര്‍ശനും പതറി വീണു, ഓറഞ്ച് ക്യാപ്പ് അണിഞ്ഞു വിസ്മയ താരം വൈഭവ്

അഹമ്മദാബാദ്: 15 വയസ്സുകാരനായ വിസ്മയ പ്രതിഭ വൈഭവ് സൂര്യവംശി 2026-ലെ ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ഓറഞ്ച് ക്യാപ്പ് സ്വന്തമാക്കി ക്രിക്കറ്റ് ചരിത...


അഹമ്മദാബാദ്: 15 വയസ്സുകാരനായ വിസ്മയ പ്രതിഭ വൈഭവ് സൂര്യവംശി 2026-ലെ ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ഓറഞ്ച് ക്യാപ്പ് സ്വന്തമാക്കി ക്രിക്കറ്റ് ചരിത്രം തിരുത്തിക്കുറിച്ചു.

രാജസ്ഥാന്‍ റോയല്‍സിന് വേണ്ടി കളിച്ച ഈ യുവ ഇടംകയ്യന്‍ ഓപ്പണര്‍, ശുഭ്മാന്‍ ഗില്‍, സായ് സുദര്‍ശന്‍ തുടങ്ങിയ പ്രമുഖ താരങ്ങളെ പിന്നിലാക്കി ടൂര്‍ണമെന്റിലെ റണ്‍വേട്ടക്കാരില്‍ ഒന്നാമതെത്തുകയായിരുന്നു. ഇന്നു ഫൈനലില്‍ തൊട്ടെതിരാളികളായ ഗില്ലിനും സായ് സുദര്‍ശനും പവര്‍ പ്‌ളേയില്‍ തന്നെ വീണതോടെ ഓറഞ്ച് ക്യാപ് വൈഭവിന്റെ തലയില്‍ സുരക്ഷിതമായിരിക്കുകയാണ്.

ഐപിഎല്‍ ചരിത്രത്തില്‍ ഓറഞ്ച് ക്യാപ്പ് നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോര്‍ഡും ഇനി വൈഭവിന് സ്വന്തം.

റണ്‍സ് അടിച്ചുകൂട്ടുക മാത്രമല്ല, ഐപിഎല്‍ ചരിത്രത്തില്‍ ഒരു ഓറഞ്ച് ക്യാപ്പ് വിജയി നേടുന്ന ഏറ്റവും ഉയര്‍ന്ന സ്‌ട്രൈക്ക് റേറ്റോടെയാണ് വൈഭവ് ബൗളിംഗ് നിരകളെ തകര്‍ത്തത്.

ഐപിഎല്‍ ബാറ്റര്‍മാരിലെ ആദ്യ അഞ്ചു സ്ഥാനക്കാര്‍

  • വൈഭവ് സൂര്യവംശി (രാജസ്ഥാന്‍ റോയല്‍സ്) - 776 റണ്‍സ്
  • ശുഭ്മാന്‍ ഗില്‍ (ഗുജറാത്ത് ടൈറ്റന്‍സ്) - 722 റണ്‍സ്
  • സായ് സുദര്‍ശന്‍ (ഗുജറാത്ത് ടൈറ്റന്‍സ്) - 710 റണ്‍സ്
  • ഹെന്റിച്ച് ക്ലാസന്‍ (സണ്‍റൈസേഴ്‌സ് ഹൈദരാബാദ്) - 624 റണ്‍സ്
  • ഇഷാന്‍ കിഷന്‍ (സണ്‍റൈസേഴ്‌സ് ഹൈദരാബാദ്) - 602 റണ്‍സ്

സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരെയുള്ള എലിമിനേറ്റര്‍ മത്സരത്തില്‍, വെറും 28 പന്തില്‍ 97 റണ്‍സ് അടിച്ചുകൂട്ടി വൈഭവ് വിസ്മയിപ്പിച്ചു. ക്രിസ് ഗെയ്ലിന്റെ ഏറ്റവും വേഗമേറിയ ഐപിഎല്‍ സെഞ്ചുറി റെക്കോര്‍ഡ് തകര്‍ക്കാന്‍ വൈഭവിന് ഒരു ബൗണ്ടറി കൂടി മതിയായിരുന്നു. എന്നാല്‍ വ്യക്തിഗത നേട്ടത്തിന് ശ്രമിക്കാതെ ടീമിന്റെ വിജയത്തിനായി ആക്രമിച്ച് കളിച്ച വൈഭവ് ഡീപ് തേര്‍ഡ് മാനില്‍ ക്യാച്ച് നല്‍കി പുറത്താവുകയായിരുന്നു.

സെഞ്ചുറി നഷ്ടമായതിനെക്കുറിച്ച് തന്റെ അച്ഛന്‍ പഠിപ്പിച്ച തത്വശാസ്ത്രം താരം പിന്നീട് പങ്കുവയ്ക്കുകയുണ്ടായി:'എന്റെ അച്ഛന്‍ എന്നോട് പറയാറുള്ളത്, നിങ്ങള്‍ ഒരു സെഞ്ചുറിയോ, ഇരട്ട സെഞ്ചുറിയോ, അല്ലെങ്കില്‍ ട്രിപ്പിള്‍ സെഞ്ചുറിയോ നേടിയാലും, അതുമൂലം ടീം വിജയിച്ചില്ലെങ്കില്‍ ആ റണ്‍സിന് യാതൊരു വിലയുമില്ലെന്നാണ്. ഞാന്‍ സെഞ്ചുറി നേടാതെ 80 റണ്‍സ് എടുക്കുകയും എന്റെ ടീം ജയിക്കുകയും ചെയ്താല്‍... ആ 80 റണ്‍സ് എനിക്ക് സെഞ്ചുറിയേക്കാള്‍ വിലപ്പെട്ടതാണ്.'

സിക്‌സറുകളുടെ റെക്കോര്‍ഡ്

അതേ എലിമിനേറ്റര്‍ ഇന്നിംഗ്‌സില്‍ താരം 12 സിക്‌സറുകള്‍ പറത്തി. ഇതോടെ, ഒരു ഐപിഎല്‍ സീസണില്‍ ഏറ്റവും കൂടുതല്‍ സിക്‌സറുകള്‍ നേടുന്ന ക്രിസ് ഗെയ്ലിന്റെ ദീര്‍ഘകാലത്തെ റെക്കോര്‍ഡ് വൈഭവ് തകര്‍ത്തു. ഈ സീസണില്‍ ആകെ 72 സിക്‌സറുകളാണ് താരം അടിച്ചുകൂട്ടിയത്.

ടൂര്‍ണമെന്റിന്റെ തുടക്കത്തില്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരെ തന്റെ കന്നി ഐപിഎല്‍ സെഞ്ചുറി (38 പന്തില്‍ 101 റണ്‍സ്) വൈഭവ് സ്വന്തമാക്കിയിരുന്നു. ഇതോടെ പുരുഷ ട്വന്റി-20 ക്രിക്കറ്റിലെ ഏറ്റവും പ്രായം കുറഞ്ഞ സെഞ്ചുറി പ്ലെയറായി താരം മാറി. 

തൊട്ടുപിന്നാലെ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെതിരെ 244.73 സ്‌ട്രൈക്ക് റേറ്റില്‍ വെറും 38 പന്തില്‍ 93 റണ്‍സ് നേടി താരം വീണ്ടും കരുത്തറിയിച്ചു. 

ഈ ഐപിഎല്‍ പ്രകടനത്തിനും, ഇന്ത്യ യു-19 ടീമിനെ ലോകകപ്പ് വിജയത്തിലേക്ക് നയിച്ചതിനും പിന്നാലെ, വൈഭവിനെ ഇന്ത്യന്‍ സീനിയര്‍ ടീമിലേക്ക് ഉള്‍പ്പെടുത്തണമെന്ന ആവശ്യത്തിന് വലിയ പിന്തുണയാണ് ലഭിക്കുന്നത്. ശ്രീലങ്കയ്ക്കെതിരെയുള്ള ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യ എ ടീമിലേക്ക് ഇതിനടകം തന്നെ ഈ യുവതാരത്തിന് വിളി വന്നിട്ടുണ്ട്. ഇത് ഇന്ത്യന്‍ സീനിയര്‍ ടീമിലേക്കുള്ള താരത്തിന്റെ വഴി എളുപ്പമാക്കുന്നു.

Summary:  The 15-year-old prodigy Vaibhav Sooryavanshi has rewritten cricket history by winning the Orange Cap for the 2026 Indian Premier League (IPL).

Playing for the Rajasthan Royals, the young left-handed opener left established superstars like Shubman Gill and Sai Sudharsan behind to finish as the tournament's leading run-scorer. With his closest competitors, Gill and Sai Sudharsan, both falling during the Powerplay in today's final, the Orange Cap remained safely on Vaibhav's head. With this feat, Vaibhav now holds the record for the youngest Orange Cap winner in IPL history.

He didn't just accumulate runs; Sooryavanshi completely dismantled bowling attacks, finishing with the highest strike rate ever recorded by an Orange Cap winner in the history of the IPL.

A Selfless Team Player

In the Eliminator match against the Sunrisers Hyderabad, Vaibhav played a breathtaking knock of 97 runs off just 28 balls. He was only one boundary away from shattering Chris Gayle's record for the fastest century in IPL history. However, instead of playing for personal milestones, he continued to attack for the sake of the team's victory and was caught at deep third man.

Reflecting on his missed century, the player later shared a philosophy taught by his father:

"My father always tells me that even if you score a hundred, a double hundred, or a triple hundred, those runs hold no value if the team doesn't win because of it. If I score 80 instead of a hundred and my team wins... that 80 means more to me than a century."

Six-Hitting Record

During that same Eliminator innings, the youngster smashed 12 sixes. With this, Vaibhav broke Chris Gayle's long-standing record for the most sixes hit in a single IPL season, taking his total tally to an astonishing 72 sixes this year.

Earlier in the tournament, Vaibhav registered his maiden IPL century (101 runs off 38 balls) against the Gujarat Titans, making him the youngest centurion in men’s T20 cricket. He followed that up by proving his mettle once again, scoring a ruthless 93 runs off just 38 deliveries against the Lucknow Super Giants at a strike rate of 244.73.

Following this historic IPL campaign and his earlier heroics in leading the India U-19 team to World Cup glory, the chorus for his inclusion into the senior national team is growing rapidly. The youngster has already earned a call-up to the India A squad for the upcoming ODI series against Sri Lanka, putting him on the fast track to the senior Indian team.

COMMENTS


Name

',5,11,2,a,5,Accident,7,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,715,Cinema,1297,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,33,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,3,guruvayur,1,hartal,1,ind,1,indi,1,India,7676,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,kejrival,1,ker,1,kera,7,keral,2,Kerala,18162,Kochi.,2,Latest News,3,lifestyle,329,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,2531,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,402,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pra,1,prav,1,pravasi,1005,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,1202,Tamil Nadu,2,Tax,1,tc,1,temple,1,Tennis,1,Video,2,Vladimir Putin,1,World,2476,
ltr
item
www.vyganews.com: ഗില്ലും സുദര്‍ശനും പതറി വീണു, ഓറഞ്ച് ക്യാപ്പ് അണിഞ്ഞു വിസ്മയ താരം വൈഭവ്
ഗില്ലും സുദര്‍ശനും പതറി വീണു, ഓറഞ്ച് ക്യാപ്പ് അണിഞ്ഞു വിസ്മയ താരം വൈഭവ്
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgsLh2xfzV1mHNKh8mRxlcwkDvTVRyf24_-qoikON4mbk_TYhE_t5exeFG5w7HIW23PfjvzZQay1CH9W_O75YQ0WGbBapzlGdyZRMA9uN_1-DvX_ExYWIi1zUFAiRF-bTigMjYt4rKUW__ZlupQPEKbLWmDwng3CPznUrwaJ1ZYPzp1M0bs_8F1D9DNm6M/s320/Vaibhav.jpg
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgsLh2xfzV1mHNKh8mRxlcwkDvTVRyf24_-qoikON4mbk_TYhE_t5exeFG5w7HIW23PfjvzZQay1CH9W_O75YQ0WGbBapzlGdyZRMA9uN_1-DvX_ExYWIi1zUFAiRF-bTigMjYt4rKUW__ZlupQPEKbLWmDwng3CPznUrwaJ1ZYPzp1M0bs_8F1D9DNm6M/s72-c/Vaibhav.jpg
www.vyganews.com
https://www.vyganews.com/2026/05/gill-and-sudharsan-falter-prodigy.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2026/05/gill-and-sudharsan-falter-prodigy.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy