പത്തനാപുരം: കാൽനൂറ്റാണ്ട് നീണ്ട കെ.ബി. ഗണേഷ് കുമാറിൻ്റെ കുത്തക തകർത്ത് പത്തനാപുരത്ത് യുഡിഎഫിൻ്റെ ഐതിഹാസിക വിജയം. അതിശക്തമായ പോരാട്ടത്തിനൊടുവ...
പത്തനാപുരം: കാൽനൂറ്റാണ്ട് നീണ്ട കെ.ബി. ഗണേഷ് കുമാറിൻ്റെ കുത്തക തകർത്ത് പത്തനാപുരത്ത് യുഡിഎഫിൻ്റെ ഐതിഹാസിക വിജയം. അതിശക്തമായ പോരാട്ടത്തിനൊടുവിൽ എൽഡിഎഫ് സ്ഥാനാർത്ഥി കെ.ബി. ഗണേഷ് കുമാറിനെ പരാജയപ്പെടുത്തി യുഡിഎഫ് സ്ഥാനാർത്ഥി ജ്യോതികുമാർ ചാമക്കാല മണ്ഡലം പിടിച്ചെടുത്തു.
2001 മുതൽ പത്തനാപുരത്തെ പ്രതിനിധീകരിക്കുന്ന ഗണേഷ് കുമാറിന് ഇത്തവണ മണ്ഡലത്തിൽ കനത്ത തിരിച്ചടിയാണ് നേരിട്ടത്. വോട്ടെണ്ണലിൻ്റെ തുടക്കം മുതൽ വ്യക്തമായ ലീഡ് നിലനിർത്താൻ ജ്യോതികുമാർ ചാമക്കാലയ്ക്ക് സാധിച്ചു. മണ്ഡലത്തിൽ കഴിഞ്ഞ കുറച്ചു കാലമായി ജ്യോതികുമാർ ചാമക്കാല നടത്തിവന്ന സജീവ ഇടപെടലുകളും ഗണേഷ് കുമാറിനെതിരെയുള്ള വിരുദ്ധ വികാരവുമാണ് യുഡിഎഫിന് തുണയായതെന്ന് വിലയിരുത്തപ്പെടുന്നു.
ആറാം തവണയും മണ്ഡലത്തിൽ നിന്ന് ജനവിധി തേടിയ ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാറിന് വൻ പ്രഹരമാണ് ഈ തോൽവി. കൊല്ലം ജില്ലയിലെ എൽഡിഎഫ് കോട്ടകളിൽ വിള്ളലുണ്ടാക്കാൻ കഴിഞ്ഞത് യുഡിഎഫ് ക്യാമ്പുകളിൽ വലിയ ആവേശമാണ് ഉയർത്തിയിരിക്കുന്നത്.
Key Words : KB Ganesh Kumar, Kerala Election Result

COMMENTS