ന്യൂയോർക്ക്: കായിക ലോകത്തെയും സംഗീത ലോകത്തെയും ഒരേപോലെ ആവേശത്തിലാഴ്ത്തി 2026 ഫിഫ ലോകകപ്പ് ഫൈനലിൽ ചരിത്രത്തിലാദ്യമായി മെഗാ ‘ഹാഫ് ടൈം ഷോ’ വരുന...
ന്യൂയോർക്ക്: കായിക ലോകത്തെയും സംഗീത ലോകത്തെയും ഒരേപോലെ ആവേശത്തിലാഴ്ത്തി 2026 ഫിഫ ലോകകപ്പ് ഫൈനലിൽ ചരിത്രത്തിലാദ്യമായി മെഗാ ‘ഹാഫ് ടൈം ഷോ’ വരുന്നു. അമേരിക്കൻ സൂപ്പർ ബോൾ മാതൃകയിൽ ഒരുങ്ങുന്ന ഈ സംഗീത വിരുന്നിൽ പോപ്പ് രാജ്ഞി മഡോണ, ആഗോള കൊറിയൻ ബാൻഡ് ബിടിഎസ് , ലാറ്റിൻ പോപ്പ് ഗായിക ഷക്കീറ എന്നിവർ ഒരുമിച്ച് വേദി പങ്കിടുമെന്ന് ഫിഫ ഔദ്യോഗികമായി സ്ഥിരീകരിച്ചു.
അപൂർവ്വ സംഗമം മെറ്റ്‌ലൈഫ് സ്റ്റേഡിയത്തിൽ2026 ജൂലൈ 19-ന് ന്യൂജേഴ്‌സിയിലെ മെറ്റ്‌ലൈഫ് സ്റ്റേഡിയത്തിൽ നടക്കുന്ന ലോകകപ്പ് ഫൈനൽ മത്സരത്തിന്റെ ഹാഫ് ടൈം ബ്രേക്കിലാണ് 11 മിനിറ്റ് നീളുന്ന ഈ പ്രകടനം നടക്കുക. പ്രശസ്ത ബ്രിട്ടീഷ് ബാൻഡ് 'കോൾഡ്പ്ലേ' അംഗം ക്രിസ് മാർട്ടിനാണ് ഈ മെഗാ ഷോ ക്യൂറേറ്റ് ചെയ്യുന്നത്. അന്താരാഷ്ട്ര സന്നദ്ധ സംഘടനയായ ‘ഗ്ലോബൽ സിറ്റിസണുമായി’ സഹകരിച്ചാണ് ഫിഫ ഇത് അവതരിപ്പിക്കുന്നത്.
കുട്ടികളുടെ വിദ്യാഭ്യാസത്തിനും ഫുട്ബോൾ വികസനത്തിനുമായി 100 ദശലക്ഷം ഡോളർ സമാഹരിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പരിപാടി സംഘടിപ്പിക്കുന്നത്. ഇതിനായി വിൽക്കപ്പെടുന്ന ഓരോ ലോകകപ്പ് ടിക്കറ്റിൽ നിന്നും 1 ഡോളർ വീതം നേരിട്ട് ഫണ്ടിലേക്ക് സംഭാവന ചെയ്യും. അടുത്തിടെ പുറത്തിറങ്ങിയ, ഷക്കീറയും ബർണാ ബോയിയും ചേർന്നാലപിച്ച ലോകകപ്പ് ഔദ്യോഗിക ഗാനമായ ‘ദായ് ദായ്’ ഫൈനൽ വേദിയിൽ അവതരിപ്പിക്കുമെന്ന പ്രത്യേകതയുമുണ്ട്.
Key Words : Madonna, BTS, Shakira, FIFA World Cup

COMMENTS