ഫിഫ ലോകകപ്പ് ഫുട്‌ബോള്‍ 2026ന്റെ തത്സമയ സംപ്രേഷണം ഏറ്റെടുക്കുന്ന കാര്യത്തില്‍ ഇതുവരെ തീരുമാനമായില്ല. ഒരു മാസം മാത്രം അവശേഷിക്ക രാജ്യത്തെ ഫുട...
ഫിഫ ലോകകപ്പ് ഫുട്‌ബോള്‍ 2026ന്റെ തത്സമയ സംപ്രേഷണം ഏറ്റെടുക്കുന്ന കാര്യത്തില്‍ ഇതുവരെ തീരുമാനമായില്ല. ഒരു മാസം മാത്രം അവശേഷിക്ക രാജ്യത്തെ ഫുട്‌ബോള്‍ പ്രേമികള്‍ക്ക് കളി കാണാനുള്ള അവസരം തുലാസിലായിരിക്കുകയാണ്. അധികം വൈകാതെ അനുകൂല തീരുമാനം ഉണ്ടാകുമെന്നാണ് അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷന്‍(എഐഎഫ്‌എഫ്) ഇതു സംബന്ധിച്ച് പറയുന്നത്.
ജൂണ്‍ 11 മുതല്‍ ജൂലൈ 19 വരെ നടക്കുന്ന 23-ാം ലോകകപ്പ് ഫുട്‌ബോള്‍ അമേരിക്ക, മെക്‌സിക്കോ, കാനഡ എന്നീ രാജ്യങ്ങളിലായാണ് നടക്കുക. ഈ മത്സരങ്ങള്‍ ഇന്ത്യയിൽ തത്സമയം പ്രദര്‍ശിപ്പിക്കുമ്പോള്‍ മിക്കവാറും രാത്രി 12നും വെളുപിന് അഞ്ചിനും ഇടയിലായിരിക്കും സംപ്രേഷണ സമയം.
പ്രാഥമിക റൗണ്ട് മത്സരങ്ങളില്‍ ചിലത് രാത്രി 9.30ന് ഷെഡ്യൂള്‍ ചെയ്തിട്ടുണ്ടെങ്കിലും പ്രധാന ടീമുകളുടെ മത്സരങ്ങള്‍ മിക്കതും രാത്രി വൈകിയാണ് കാണാനാകുക. ഈ സമയത്ത് പ്രേക്ഷകര്‍ കുറവായിരിക്കുമെന്ന ആശങ്കയെ തുടര്‍ന്ന് ബ്രോഡ്കാസ്റ്റര്‍മാര്‍ മുന്നോട്ട് വരാന്‍ മടിക്കുന്നതാണ് ഇക്കാര്യത്തില്‍ തീരുമാനമാകാതിരിക്കുന്നതിന്റെ കാരണം.
Key Words : FIFA World Cup, Live broadcast, Football

COMMENTS