കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ സോഷ്യൽ മീഡിയയിൽ തനിക്കെതിരെ നടക്കുന്ന വ്യാജ പ്രചരണങ്ങൾക്കെതിരെ ശക്തമായ പ്രതികരണവുമായി നടി...
കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ സോഷ്യൽ മീഡിയയിൽ തനിക്കെതിരെ നടക്കുന്ന വ്യാജ പ്രചരണങ്ങൾക്കെതിരെ ശക്തമായ പ്രതികരണവുമായി നടി അഞ്ജലി നായർ. എം.എൽ.എ ആക്കാമെന്ന് വാഗ്ദാനം നൽകി ആരോ 35 ലക്ഷം രൂപ വാങ്ങിയെന്നും വോട്ട് കിട്ടാത്തതുകൊണ്ട് പണം തിരികെ ആവശ്യപ്പെട്ടുവെന്നുമുള്ള രീതിയിൽ പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്ന് അഞ്ജലി വ്യക്തമാക്കി.
തന്റെ ഔദ്യോഗിക സോഷ്യൽ മീഡിയ പേജിലൂടെ പങ്കുവെച്ച വീഡിയോയിലാണ് താരം വസ്തുതകൾ വിശദീകരിച്ചത്.തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളെക്കുറിച്ചോ രാഷ്ട്രീയത്തെക്കുറിച്ചോ ധാരണയില്ലാത്തവരാണ് ഇത്തരം പോസ്റ്റുകൾക്ക് പിന്നിലെന്ന് അഞ്ജലി പറഞ്ഞു. സിനിമയിൽ അവസരങ്ങൾ കുറഞ്ഞതുകൊണ്ടാണ് രാഷ്ട്രീയത്തിൽ ഇറങ്ങിയതെന്ന പരിഹാസങ്ങൾക്കും താരം മറുപടി നൽകി. സിനിമയിൽ സജീവമായി നിൽക്കുമ്പോഴാണ് താൻ രാഷ്ട്രീയത്തിലേക്ക് വന്നതെന്നും, ജനങ്ങൾക്കിടയിൽ പ്രവർത്തിക്കാൻ പദവികൾ ആവശ്യമില്ലെന്നും അഞ്ജലി കൂട്ടിച്ചേർത്തു.
തൃപ്പൂണിത്തുറ മണ്ഡലത്തിൽ എൻ.ഡി.എ സ്ഥാനാർത്ഥിയായി മത്സരിച്ച അഞ്ജലി 29,471 വോട്ടുകൾ നേടി മൂന്നാം സ്ഥാനത്താണ് എത്തിയത്. പരാജയപ്പെട്ടെങ്കിലും രാഷ്ട്രീയ പ്രവർത്തനങ്ങളിൽ തുടർന്നും സജീവമായി ഉണ്ടാകുമെന്ന് അഞ്ജലി അറിയിച്ചു.
Key Words : Actress Anjali Nair , NDA

COMMENTS