ഇരിങ്ങാലക്കുട: തൃശൂർ ഇരിങ്ങാലക്കുട കൂടൽമാണിക്യം ക്ഷേത്ര ഉത്സവത്തിനിടെ ആനയിടഞ്ഞ് രണ്ടാം പാപ്പാൻ കൊല്ലപ്പെട്ടു. വടക്കഞ്ചേരി സ്വദേശി ശ്രീക്കുട്...
ഇരിങ്ങാലക്കുട: തൃശൂർ ഇരിങ്ങാലക്കുട കൂടൽമാണിക്യം ക്ഷേത്ര ഉത്സവത്തിനിടെ ആനയിടഞ്ഞ് രണ്ടാം പാപ്പാൻ കൊല്ലപ്പെട്ടു. വടക്കഞ്ചേരി സ്വദേശി ശ്രീക്കുട്ടൻ (25) ആണ് മരിച്ചത്. വഴുവാടി കാശിനാഥൻ എന്ന ആനയാണ് അക്രമാസക്തനായത്.
വെള്ളിയാഴ്ച ഉച്ചയോടെയാണ് സംഭവം.കഴിഞ്ഞ വ്യാഴാഴ്ച രാത്രി നടന്ന വിളക്ക് എഴുന്നള്ളിപ്പിനിടെയും ഈ ആന അസ്വസ്ഥത പ്രകടിപ്പിച്ചിരുന്നു. തുടർന്ന് ആനയെ ഉത്സവത്തിൽ നിന്ന് മാറ്റി ദേവസ്വം പറമ്പിൽ തളച്ചിരിക്കുകയായിരുന്നു. എന്നാൽ വെള്ളിയാഴ്ച ഉച്ചയോടെ വീണ്ടും ഇടഞ്ഞ ആന, തളച്ചിരുന്ന പറമ്പിലെ താൽക്കാലിക ഷെഡ് തകർക്കുകയും പാപ്പാൻമാരെ ആക്രമിക്കുകയുമായിരുന്നു.
ആക്രമണത്തിൽ പരിക്കേറ്റ ഒന്നാം പാപ്പാൻ അമൽ ഇപ്പോൾ ആശുപത്രിയിൽ ചികിത്സയിലാണ്. ആനയുടെ ചവിട്ടേറ്റ ശ്രീക്കുട്ടൻ സംഭവസ്ഥലത്തുതന്നെ മരണപ്പെട്ടു. മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്കായി മാറ്റിയിട്ടുണ്ട്. ഉത്സവ നഗരിയിൽ ഏറെ പരിഭ്രാന്തി പരത്തിയ ഈ സംഭവത്തെത്തുടർന്ന് സുരക്ഷാ ക്രമീകരണങ്ങൾ ശക്തമാക്കിയിട്ടുണ്ട്.
Key Words : Elephant Attack

COMMENTS