തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിലേറ്റ കനത്ത തിരിച്ചടിയെക്കുറിച്ച് സിപിഎമ്മിൽ വിശദമായ പരിശോധനകൾക്കൊരുങ്ങുന്നു. പരാജയത്തെക്കുറിച്ച് സംസ്ഥാ...
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിലേറ്റ കനത്ത തിരിച്ചടിയെക്കുറിച്ച് സിപിഎമ്മിൽ വിശദമായ പരിശോധനകൾക്കൊരുങ്ങുന്നു. പരാജയത്തെക്കുറിച്ച് സംസ്ഥാന സെക്രട്ടേറിയറ്റിൽ പ്രാഥമികമായ ചർച്ചകൾ മാത്രമാണ് നിലവിൽ നടന്നതെന്നും അടുത്ത രണ്ട മാസത്തിനുള്ളിൽ ബ്രാഞ്ച് കമ്മിറ്റികൾ വരെയുള്ള താഴെത്തട്ടിലെ ഘടകങ്ങളിൽ നിന്ന് അഭിപ്രായം തേടുമെന്നും പാർട്ടി സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ അറിയിച്ചു.
മെയ്, ജൂൺ മാസങ്ങളിലായി നടക്കുന്ന വിപുലമായ അവലോകന പ്രക്രിയയിലൂടെയാകും തിരഞ്ഞെടുപ്പ് പരാജയത്തിന്റെ യഥാർത്ഥ കാരണങ്ങൾ കണ്ടെത്തുക. ഇതിനായി സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളുടെ സാന്നിധ്യത്തിൽ ജില്ലാ കമ്മിറ്റികളും തുടർന്ന് കീഴ്ഘടകങ്ങളും വിളിച്ചുചേർക്കും. ബ്രാഞ്ച് കമ്മിറ്റി അംഗങ്ങൾക്ക് വരെ പരാജയത്തെക്കുറിച്ച് സ്വതന്ത്രമായി അഭിപ്രായം രേഖപ്പെടുത്താനുള്ള അവസരം നൽകുമെന്നും അദ്ദേഹം പറഞ്ഞു.
തിരഞ്ഞെടുപ്പിൽ പാർട്ടിക്ക് അപ്രതീക്ഷിതമായ തിരിച്ചടിയാണ് ഉണ്ടായതെന്ന് സമ്മതിച്ച എം.വി. ഗോവിന്ദൻ, വോട്ടർമാർക്കിടയിലുണ്ടായ അതൃപ്തിയും സംഘടനാപരമായ വീഴ്ചകളും പരിശോധിക്കുമെന്നും വ്യക്തമാക്കി. താഴെത്തട്ടിൽ നിന്നുള്ള റിപ്പോർട്ടുകൾ കൂടി പരിഗണിച്ച ശേഷം സമഗ്രമായ തിരുത്തൽ നടപടികളുമായി പാർട്ടി മുന്നോട്ട് പോകാനാണ് തീരുമാനിച്ചിരിക്കുന്നത്.
Key Words : Kerala Election, CPM, MV Govindan

COMMENTS