തിരുവനന്തപുരം : മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്റെ വസതികളിലെ ഇ ഡി റെയ്ഡിലും തുടർന്നുണ്ടായ സംഘർഷങ്ങളിലും കടുത്ത മൗനം തു...
തിരുവനന്തപുരം : മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്റെ വസതികളിലെ ഇ ഡി റെയ്ഡിലും തുടർന്നുണ്ടായ സംഘർഷങ്ങളിലും കടുത്ത മൗനം തുടർന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. മലപ്പുറം പാണക്കാടെത്തിയ ശേഷമായിരുന്നു മാധ്യമപ്രവർത്തകർ ചോദ്യം ആവർത്തിച്ചത്. ദില്ലിയില്‍ നാല് തവണയും അദ്ദേഹത്തോട് ചോദ്യം ചോദിച്ചിരുന്നു.
ശശിധരൻ കർത്തയുടെ വിവാദപരമായ ഡയറിയില്‍ കോണ്‍ഗ്രസ്, ലീഗ് നേതാക്കളുടെ പേരുള്ളതിനാലാണ് അദ്ദേഹം മൗനം തുടരുന്നുവെന്നതു എന്നാണ് വ്യാഖ്യാനിക്കപ്പെടുന്നത്. പി വി, ഒ സി, ആർ സി, പി കെ തുടങ്ങിയ പ്രധാന പേരുകളാണ് ഡയറിയില്‍ ഉള്ളത്. അതുകൊണ്ട് തന്നെ വിഷയത്തില്‍ എന്തെങ്കിലും മറുപടി പറഞ്ഞാല്‍ കുരുക്കാകുമോ എന്ന ആശങ്കയാണ് മുഖ്യമന്ത്രിയുടെ മൗനമെന്നും ചില ഓൺലൈൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
ഇ ഡിക്കെതിരെയുള്ള ആക്രമണങ്ങള്‍ പൊലീസിന്റെ വീഴ്ചയാണെന്നും ആരോപണമുയർന്നു. അതുകൊണ്ട് തന്നെ വിഷയത്തില്‍ എന്തെങ്കിലും മറുപടി പറഞ്ഞാല്‍ സംസ്ഥാന സർക്കാറിന് തിരിച്ചടിയാകുമോ എന്ന ആശങ്കയും മുഖ്യമന്ത്രിക്കുണ്ട്.
Key Words : ED Raid, Pinarayi Vijayan, VD Satheesan

COMMENTS