തിരുവനന്തപുരം : ഇന്നലെ നടന്ന ഇഡി റെയ്ഡിൽ ഉദ്യോഗസ്ഥന്മാർ ചുമതലപ്പെടുത്തിയ കാര്യം അനുസരിക്കുകയാണ് ചെയ്തതെന്നും അത് പിണറായി വിജയൻ എടുത്ത് പറഞ്ഞ...
തിരുവനന്തപുരം : ഇന്നലെ നടന്ന ഇഡി റെയ്ഡിൽ ഉദ്യോഗസ്ഥന്മാർ ചുമതലപ്പെടുത്തിയ കാര്യം അനുസരിക്കുകയാണ് ചെയ്തതെന്നും അത് പിണറായി വിജയൻ എടുത്ത് പറഞ്ഞിട്ടുണ്ടെന്നും സി പി എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം സി എൻ മോഹനൻ.
സംഘർഷാവസ്ഥയിലേക്ക് കടക്കുമെന്ന സാഹചര്യം വന്നപ്പോൾ പിരിഞ്ഞു പോകാൻ നിർദ്ദേശിച്ചു. എന്നാൽ ആക്രമണങ്ങൾ നടത്തി എന്ന രീതിയിൽ മാധ്യമങ്ങൾ വ്യാഖ്യാനിച്ചു. രാജ്യത്തെ നിരവധി ഇ ഡി കേസുകളിൽ രണ്ടോ മൂന്നോ ശതമാനം കേസുകൾ മാത്രമാണ് കൃത്യമായ കേസുകൾ. ബാക്കിയുള്ളതെല്ലാം സമ്മർദ്ദത്തിന്റെ പുറത്ത് എടുത്തതാണ്.
രാഹുൽ ഗാന്ധിയെ ചോദ്യം ചെയ്ത കേസ് 2012 ൽ രജിസ്റ്റർ ചെയ്ത കേസാണ്, നരേന്ദ്രമോദി അധികാരത്തിൽ വന്നതിനുശേഷം രജിസ്റ്റർ ചെയ്ത കേസല്ല. രാഹുൽ ഗാന്ധിയേയും പിണറായി വിജയനെയും താരതമ്യം ചെയ്യാൻ പറ്റില്ല. ബി ജെ പിയുമായി സമരസപ്പെട്ട നിലപാടാണ് കോൺഗ്രസിന്റെത്. കോൺഗ്രസ് എടുക്കുന്ന വിനാശകരമായ നിലപാട് ഇതിന് പിന്നിലുണ്ട്.
സി പി എമ്മിനെയും പിണറായി വിജയനെയും കരിവാരിത്തേക്കാനുള്ള ആസൂത്രിത നീക്കമാണ് നടക്കുന്നത്. പി വി എന്ന് പറയുന്നത് എങ്ങനെ പിണറായി വിജയൻ ആകും? കൊടിയേരി ബാലകൃഷ്ണന്റെ മകനെതിരായ ഇ ഡി കേസ്; കൊടിയേരി ബാലകൃഷ്ണനെ തടഞ്ഞു വെച്ചില്ലല്ലോ, ഇത് മറ്റൊരു കേസാണ് എന്ന് സി എൻ മോഹനൻ ചോദിച്ചു. ഇ ഡി റെയ്ഡിന്റെ കാര്യത്തിൽ മുഖ്യമന്ത്രിയുടേത് അർഥഗർഭമായ മൗനവും പുഞ്ചിരിയുമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Key Words : ED raid, Pinarayi Vijayan, CN Mohanan

COMMENTS