കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പിൽ പത്തനാപുരത്ത് കെ.ബി. ഗണേഷ് കുമാർ പരാജയപ്പെട്ടത് ആഘോഷമാക്കി ഡ്രൈവിങ് സ്കൂൾ ഉടമകളും ജീവനക്കാരും. തിരുവനന്തപുരം ...
കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പിൽ പത്തനാപുരത്ത് കെ.ബി. ഗണേഷ് കുമാർ പരാജയപ്പെട്ടത് ആഘോഷമാക്കി ഡ്രൈവിങ് സ്കൂൾ ഉടമകളും ജീവനക്കാരും. തിരുവനന്തപുരം മുട്ടത്തറയിലെ ടെസ്റ്റ് ഗ്രൗണ്ടിൽ ഒത്തുകൂടിയ ഇവർ, പായസം വെച്ചും മധുരം വിതരണം ചെയ്തും പടക്കം പൊട്ടിച്ചുമാണ് സന്തോഷം പങ്കിട്ടത്. ഡ്രൈവിങ് സ്കൂൾ മേഖലയെ പ്രതിസന്ധിയിലാക്കിയ മന്ത്രിയോടുള്ള കടുത്ത പ്രതിഷേധമാണ് ഈ ആഘോഷത്തിന് പിന്നിലെന്ന് ഇവർ വ്യക്തമാക്കുന്നു.
സാധാരണക്കാരുടെ സ്ഥാപനങ്ങൾ പൂട്ടിക്കുക എന്നതായിരുന്നു ഗണേഷ് കുമാറിന്‍റ അജണ്ടയെന്നാണ് പരാതി. ടെസ്റ്റുകളിൽ തങ്ങളുടെ കുട്ടികൾക്ക് വിജയ ശതമാനം കുറയുമ്പോൾ മന്ത്രിയുടെ താല്പര്യപ്രകാരമുള്ള കേന്ദ്രങ്ങളിൽ കൂടുതൽ പേർ പാസാകുന്നു. ഓട്ടോമാറ്റിക് ടെസ്റ്റിംഗ് കേന്ദ്രങ്ങൾ എന്ന് കൊട്ടിഘോഷിച്ചെങ്കിലും ആറു മാസമായി പലയിടത്തും ക്യാമറകളോ മൈക്കോ പ്രവർത്തിക്കുന്നില്ല. ഗ്രൗണ്ടിലെ കാട് വെട്ടിത്തെളിക്കാൻ പോലും ഡ്രൈവിങ് സ്കൂളുകാർ പണം പിരിക്കേണ്ട അവസ്ഥയാണുള്ളത്. തങ്ങളുടെ പരാതികൾ കേൾക്കാനോ ചർച്ച ചെയ്യാനോ മന്ത്രി തയ്യാറായിരുന്നില്ല. പലതവണ കാണാൻ ശ്രമിച്ചിട്ടും അദ്ദേഹം അതിന് സമ്മതിച്ചില്ല. മുഖ്യമന്ത്രിയോട് ചോദിച്ചാൽ ഗതാഗത മന്ത്രിയെ കാണാൻ പറയും. എന്നാൽ അദ്ദേഹം പരിഗണിക്കാറേയില്ല. അദ്ദേഹത്തിന്‍റെ പിതാവ് ഇക്കാര്യങ്ങൾ കേൾക്കാനും നടപടിയെടുക്കാനും തയ്യാറാകുമായിരുന്നെന്നും ഉടമകൾ പറയുന്നു.
Key Words : Driving School, Ganesh Kumar, Transport Minister

COMMENTS