കൊച്ചി: കോൺഗ്രസിനെതിരെ വീണ്ടും രൂക്ഷ വിമർശനവുമായി മുസ്ലിം ലീഗ് നിയുക്ത എംഎൽഎ ടി വി ഇബ്രാഹിം. അച്ചടക്കം പാലിച്ചു നിൽക്കുന്ന പ്രവർത്തകരുടെ ക്ഷ...
കൊച്ചി: കോൺഗ്രസിനെതിരെ വീണ്ടും രൂക്ഷ വിമർശനവുമായി മുസ്ലിം ലീഗ് നിയുക്ത എംഎൽഎ ടി വി ഇബ്രാഹിം. അച്ചടക്കം പാലിച്ചു നിൽക്കുന്ന പ്രവർത്തകരുടെ ക്ഷമ പരീക്ഷിക്കരുതെന്നും മുഖ്യമന്ത്രി കാര്യത്തിൽ നടക്കുന്നത് ജനഹിതത്തിനെതിരായ കാര്യങ്ങളാണെന്നും അദ്ദേഹം പ്രതികരിച്ചു. അനാവശ്യമായി വീണ്ടും ഒരു തെരഞ്ഞെടുപ്പ് വന്നാൽ ജനങ്ങൾ ഉൾക്കൊള്ളുമോ എന്ന കാര്യത്തിൽ ആശങ്കയുണ്ട്. ഹൈക്കമാൻഡ് ജനഹിതത്തിന് എതിരായ തീരുമാനമെടുക്കരുത്. മുഖ്യമന്ത്രിയെ തീരുമാനിക്കാത്തത് കാരണം പുറത്തിറങ്ങി നടക്കാൻ കഴിയുന്നില്ല. വീട്ടിൽ വരുന്നവരെല്ലാം തീരുമാനമായോ എന്ന് ചോദിക്കുന്ന അവസ്ഥയാണെന്നും അദ്ദേഹം പറഞ്ഞു.
മുസ്ലിംലീഗിന്റെ അഭിപ്രായം കോൺഗ്രസ് പരിഗണിക്കുമെന്നാണ് വിശ്വാസം. മുഖ്യമന്ത്രിയെ തീരുമാനിക്കാൻ വൈകുന്നത് യു ഡിഎഫ് വിജയത്തിൻറെ നിറം കെടുത്തിയെന്നും ടിവി ഇബ്രാഹിം വ്യക്തമാക്കി.
Key Words : TV Ibrahim, Congress

COMMENTS