സ്വന്തം ലേഖകന്‍ തിരുവനന്തപുരം : വിഡി സതീശന്‍ നയിക്കുന്ന മന്ത്രിസഭയിലെ അംഗങ്ങളുടെ വകുപ്പുകളില്‍ ഭാഗികമായി തീരുമാനമായി. ഇതനുസരിച്ച് ധനകാര്യ വക...
സ്വന്തം ലേഖകന്‍
തിരുവനന്തപുരം : വിഡി സതീശന്‍ നയിക്കുന്ന മന്ത്രിസഭയിലെ അംഗങ്ങളുടെ വകുപ്പുകളില്‍ ഭാഗികമായി തീരുമാനമായി. ഇതനുസരിച്ച് ധനകാര്യ വകുപ്പ് മുഖ്യമന്ത്രി തന്നെ കൈകാര്യം ചെയ്യും. രമേശ് ചെന്നിത്തലയ്ക്ക് ആഭ്യന്തരവും വിജിലന്‍സും ലഭിക്കും.
കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ്, എ.ഐ.സി.സി ജനറല്‍ സെക്രട്ടറി ദീപ ദാസ് മുന്‍ഷി എന്നിവരുടെ നേതൃത്വത്തിലാണ് ആദ്യഘട്ട ചര്‍ച്ചകള്‍ നടന്നത്. ഘടകകക്ഷികളുമായുള്ള ഉഭയകക്ഷി ചര്‍ച്ചകളും തുടരുകയാണ്.
എല്ലാ പ്രാദേശിക-സാമുദായിക സമവാക്യങ്ങളും പാലിച്ചുകൊണ്ട് മുഖ്യമന്ത്രി ഉള്‍പ്പെടെ 12 മന്ത്രിസ്ഥാനങ്ങളാണ് കോണ്‍ഗ്രസ് പ്രതീക്ഷിക്കുന്നത്. കെ.മുരളീധരന്‍, സണ്ണി ജോസഫ്, പി.സി.വിഷ്ണുനാഥ്, എം.ലിജു, ബിന്ദു കൃഷ്ണ എന്നിവര്‍ മന്ത്രിസഭയില്‍ ഉണ്ടാകുമെന്ന് ഏറെക്കുറെ ഉറപ്പായിട്ടുണ്ട്. കൂടാതെ ടി.സിദ്ദിഖ്, ഷാനിമോള്‍ ഉസ്മാന്‍, അന്‍വര്‍ സാദത്ത്, എ.പി.അനില്‍കുമാര്‍, വി.പി.സജീന്ദ്രന്‍, ഐ.സി.ബാലകൃഷ്ണന്‍ എന്നിവരുടെ പേരുകളും സജീവ പരിഗണനയിലാണ്. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ മന്ത്രിസഭയില്‍ ഇല്ലെങ്കില്‍ സ്പീക്കറാകും. മുന്‍ സ്പീക്കര്‍ എന്‍ ശക്തന്റെ പേരും ചര്‍ച്ചകളില്‍ ഉയരുന്നുണ്ട്.
വി.ടി. ബല്‍റാമിന് മന്ത്രിസ്ഥാനം നല്കാനായില്ലെങ്കില്‍ ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനത്തേയ്ക്കു പരിഗണിച്ചേക്കും. റോജി എം. ജോണ്‍, അന്‍വര്‍ സാദത്ത് എന്നിവരുടെ പേരുകളും പരിഗണനയിലുണ്ട്. ഗ്രൂപ്പ് സമവാക്യങ്ങള്‍ നോക്കിയായിരിക്കും ഇവരെ പരിഗണിക്കുക.
ചാണ്ടി ഉമ്മന് സ്‌പോര്‍ട്‌സ് യുവജന കാര്യം നല്കിയേക്കുമെന്നറിയുന്നു. എന്നാല്‍, കോട്ടയത്തുനിന്നു തിരുവഞ്ചൂരും ചാണ്ടി ഉമ്മനും ജോസഫ് ഗ്രൂപ്പില്‍ നിന്നു മോന്‍സ് ജോസഫും മന്ത്രിമാരായി വന്നാല്‍ മറ്റു ജില്ലകള്‍ക്കു പ്രാതിനിധ്യം കുറയുമെന്ന ആശങ്കയുമുണ്ട്.
മികച്ച വിജയം കൈവരിച്ച മുസ്ലിം ലീഗ് മന്ത്രിസഭയില്‍ നിര്‍ണ്ണായക പദവികളും പ്രധാന വകുപ്പുകളും ആവശ്യപ്പെട്ടിട്ടുണ്ട്. അഞ്ച് മന്ത്രിസ്ഥാം അവര്‍ ലക്ഷ്യമിടുന്നു. മുസ്ലിം ലീഗ് പ്രധാന വകുപ്പുകള്‍ക്കായി രംഗത്തുണ്ട്. ഇതേസമയം, കേരള കോണ്‍ഗ്രസ് (ജോസഫ്) രണ്ട് മന്ത്രിസ്ഥാനങ്ങള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. മുന്‍പ് പി.ജെ. ജോസഫ് കൈകാര്യം ചെയ്തിരുന്ന ജലവിഭവ വകുപ്പിന് പുറമെ ഇത്തവണ പൊതുമരാമത്തോ കൃഷിയോ വേണമെന്നാണ് അവരുടെ ആവശ്യം. എന്നാല്‍ പൊതുമരാമത്ത് വകുപ്പ് വിട്ടുനല്‍കാന്‍ മുസ്ലിം ലീഗ് തയ്യാറായേക്കില്ല എന്നതിനാല്‍ ചര്‍ച്ചകള്‍ തുടരുകയാണ്.
ആര്‍.എസ്.പി , അനൂപ് ജേക്കബ് (കേരള കോണ്‍ഗ്രസ് ജേക്കബ്), സിപി ജോണ്‍ (സി എം പി) തുടങ്ങിയവര്‍ക്കും മന്ത്രിസഭയില്‍ അര്‍ഹമായ പ്രാതിനിധ്യം ഉറപ്പാക്കേണ്ടതുണ്ട്.
കോണ്‍ഗ്രസിനുള്ളിലെ പരമ്പരാഗത ഗ്രൂപ്പ് സമവാക്യങ്ങളും ജാതി-മത പ്രാതിനിധ്യങ്ങളും കൃത്യമായി പാലിച്ചുകൊണ്ട് മാത്രമേ അന്തിമ മന്ത്രിമാരുടെ പട്ടിക തയ്യാറാക്കാന്‍ സാധിക്കൂ. ഹൈക്കമാന്‍ഡിന്റെ മേല്‍നോട്ടത്തില്‍ തിരുവനന്തപുരത്തും ഡല്‍ഹിയിലുമായി നടക്കുന്ന ചര്‍ച്ചകള്‍ക്ക് ശേഷമേ വകുപ്പുകള്‍ ഉള്‍പ്പെടെയുള്ള അന്തിമ പ്രഖ്യാപനം ഉണ്ടാകൂ. പുതിയ മന്ത്രിസഭ കൂടുതല്‍ കാര്യക്ഷമവും വികസനത്തിലൂന്നിയതുമായിരിക്കുമെന്നാണ് വി.ഡി. സതീശന്‍ നല്‍കുന്ന സൂചന.
Summary: A partial decision has been reached regarding the portfolios of the cabinet members in the ministry led by VD Satheesan. Accordingly, the Chief Minister himself will handle the Finance portfolio. Ramesh Chennithala will get Home and Vigilance.
The initial round of discussions was held under the leadership of KPCC President Sunny Joseph and AICC General Secretary Deepa Dasmunshi. Bilateral talks with constituent parties are also ongoing.
The Congress expects 12 ministerial berths, including the Chief Minister, while adhering to all regional and community equations. It is almost certain that K. Muraleedharan, Sunny Joseph, P.C. Vishnunath, M. Liju, and Bindu Krishna will be in the cabinet. Additionally, the names of T. Siddique, Shanimol Usman, Anwar Sadath, A.P. Anil Kumar, V.P. Sajeendran, and I.C. Balakrishnan are under active consideration. If Thiruvanchoor Radhakrishnan is not included in the cabinet, he might become the Speaker. The name of former Speaker N. Sakthan is also being brought up in the discussions.
If V.T. Balram cannot be given a ministerial post, he might be considered for the post of Deputy Speaker. The names of Roji M. John and Anwar Sadath are also under consideration. They will be considered based on group equations.


COMMENTS